തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ശരിയായ നിലയില്‍ പാര്‍ട്ടി വിലയിരുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്.
സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കൃഷ്ണകുമാർ അവസാന നിമിഷം വരെ എന്നെ മത്സരിപ്പിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ട് അദ്ദേഹത്തോട് മത്സരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയം ഏതെങ്കിലും വ്യക്തി നടത്തുന്ന പതിവ് ബിജെപിയില്‍ ഇല്ലെന്നും സുരേന്ദ്രൻ.
ആവശ്യമായ തിരുത്തലുകളുണ്ടാകും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ ഇത്തവണ വോട്ടു കുറഞ്ഞതിനെക്കുറിച്ച് ബൂത്തു തലത്തില്‍ വരെ ശരിയായ വിശകലനം നടത്തും. പാലക്കാട് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും എന്ന തലത്തിലാണ് പ്രവര്‍ത്തിച്ചത്.
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പഴി പ്രസിഡന്റിനാണ്. അതു കേള്‍ക്കാന്‍ താന്‍ വിധിക്കപ്പെട്ടവനാണ്. പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാര്‍ട്ടി കോര്‍ കമ്മിറ്റി കുമ്മനം രാജശേഖരനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തി അഭിപ്രായം സ്വരൂപിച്ച് മൂന്നു പേരുകളുടെ പട്ടിക നല്കി. ഈ മൂന്നു പേരുകളും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിറ്റിയോഗം നാലുമണിക്കൂറോളം വിശദമായ ചര്‍ച്ച നടത്തി. നിര്‍ദേശം ഉയര്‍ന്ന മൂന്നുപേരില്‍ രണ്ടുപേര്‍ മത്സരിക്കാന്‍ സന്നദ്ധരല്ലെന്ന് അറിയിച്ചു.
ഈ നോട്ടോടുകൂടിയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രനേതൃത്വത്തിന് അയച്ചത്. ഇതില്‍ മൂന്നു പേരുകളും ഉള്‍പ്പെട്ടിരുന്നു. നരേന്ദ്രമോദി, ജെപി നഡ്ഡ ഉള്‍പ്പെടെയുള്ള പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്.
സി കൃഷ്ണകുമാര്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നു എന്നത് തെറ്റാണ്. അദ്ദേഹം പാലക്കാട് ഇതുവരെ മത്സരിച്ചിട്ടില്ല. ലോക്സഭയിലേക്കും, നഗരസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. പിന്നെ മലമ്പുഴയിലുമാണ് മത്സരിച്ചത്. മലമ്പുഴയില്‍ 3000 ല്‍ നിന്നും 50,000 ലേക്ക് വോട്ടു വര്‍ധിപ്പിച്ചയാളാണ് കൃഷ്ണകുമാര്‍. അമിതമായ വിജയപ്രതീക്ഷ പുലര്‍ത്തിയെന്നാണ് കോണ്‍ഗ്രസുകാര്‍ വിമര്‍ശിക്കുന്നത്. തെരഞ്ഞെടു്പപില്‍ വിജയപ്രതീക്ഷ പുലര്‍ത്താതെ ആരെങ്കിലും മത്സരിക്കുമോയെന്ന് സുരേന്ദ്രന് ചോദിച്ചു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മതഭീകരവാദ ശക്തികള്‍ കക്ഷി വ്യത്യാസമില്ലാതെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ തോല്‍പ്പിക്കാന്‍ ഒരു സമുദായത്തെ സ്വാധീനിക്കുന്നു. വര്‍ഗീയതയുമായി സന്ധിചേര്‍ന്നുള്ള രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു.
Leave a Reply