കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റം

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റം

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങളോ ദൃശ്യങ്ങളോ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് മറ്റു ലാഭ ലക്ഷ്യങ്ങളുണ്ടെങ്കിൽ പോക്സോ നിയമപ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.

കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നത് മാത്രമേ കുറ്റകരമായുള്ളൂ എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിനെതിരേ ഒരു സന്നദ്ധ സംഘടനയാണ് സുപ്രീകോടതിയെ നിരീക്ഷിച്ചത്.

Leave a Reply

Your email address will not be published.