വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയർ

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയർ

കൊച്ചി: ഓണക്കാലത്ത് കാര്യക്ഷമമായ വിപണിയിട പെടലിനായി സപ്ലൈകോയിലൂടെ പരമാവധി സാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യവസായ, നിയമ മന്ത്രി പി. രാജീവ് പറഞ്ഞു.
മറൈൻഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ സപ്ലൈകോയുടെ എറണാകുളം ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിമൂന്നിന സാധനങ്ങൾക്ക് പുറമേ മറ്റ് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ നൽകുന്നതിനുള്ള ക്രമീകരണം സപ്ലൈകോ നടത്തിയിട്ടുണ്ട്. എഎ വൈ കാർഡുടമകൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ഓണക്കാലത്തെ വിപണി ഇടപെടലിനായി 300 കോടി രൂപയുടെ സാധനങ്ങൾ വാങ്ങിക്കുന്നതിന് സപ്ലൈകോ ഓർഡർ നൽകി കഴിഞ്ഞു. ഓണക്കാലത്ത് ക്ഷേമപെൻഷൻ വിതരണവും തുടങ്ങിയതോടെ ഓണം സമൃദ്ധമായി ആഘോഷിക്കുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ ചെയ്തിട്ടുണ്ട് എന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. പൊതുവിതരണ വകുപ്പ് അടക്കം എല്ലാ വകുപ്പുകളുടെയും ഏകോപിതമായ ശ്രമത്തിന്റെ ഫലമായാണ് ഇത് നേടാനായത്. കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ. 2.80 ലക്ഷം പുതിയ എം എസ് എം ഇ കൾ ആരംഭിക്കാനായി. 6 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. കെ സ്റ്റോർ വഴി പ്രാദേശിക എംഎസ് എം ഇ കൾക്ക് 8.20 ലക്ഷം രൂപയുടെ വില്പന ലഭിച്ചു എന്നും രാജീവ് പറഞ്ഞു.
ജില്ലാ ഫെയറിലെ ആദ്യ വില്പനയും പി രാജീവ് നിർവഹിച്ചു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായിരുന്നു.
സപ്ലൈകോ മാനേജിംഗ് ഡയറക്ടർ പി ബി നൂഹ് , നഗരസഭ കൗൺസിലർ മനു ജേക്കബ്, എന്നിവർ സംസാരിച്ചു. സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർമാരായ എം ആർ ദീപു, പി ടി സൂരജ്, എൻ രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ, സപ്ലൈകോ എറണാകുളം മേഖലാ മാനേജർ ബി ജ്യോതിലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

സപ്ലൈകോയിൽ വിലക്കുറവും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സും

സെപ്റ്റംബർ 14 വരെ, രാവിലെ 9.30 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണം ഫെയറിൽ പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമേ, പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം ഉൽപ്പന്നങ്ങൾക്ക് വൻവിലക്കുറവാണ് സപ്ലൈകോ ഓണത്തോടനുബന്ധിച്ച് നൽകുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്ലെറ്ററീസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45% വരെ വിലക്കുറവും, പ്രത്യേകം ഓഫറുകളും നൽകുന്നുണ്ട്. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവും കോമ്പോ ഓഫറുകളും നൽകുന്നുണ്ട്.

ഓണത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 6 മുതൽ ഓണം ഫെയറുകളിലും സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളിലും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് (Deep Discount Hours) നടപ്പാക്കും. വിവിധ സബ്സിഡി ഇതര സാധനങ്ങൾക്ക് സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേ 10% വരെ വിലക്കുറവായിരിക്കും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സിൽ നൽകുക. വിവിധ ഉൽപ്പന്നങ്ങൾക്ക് എംആർപിയേക്കാൾ, 50% വരെ വിലക്കുറവ് ഈ മണിക്കൂറുകളിൽ ലഭിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ നാലുമണിവരെ ആയിരിക്കും ഡീപ്പ് ഡിസ്കൗണ്ട് അവേർസ്. സെപ്റ്റംബർ 14 വരെയാണ് ഓണം ഫെയർ സംഘടിപ്പിക്കുന്നത്

Leave a Reply

Your email address will not be published.