സുജിത് ദാസിനെതിരെ ഉടൻ നടപടി
തിരുവനന്തപുരം: പിവി അൻവറുമായി ഫോണിൽ വിവാദ വിഷയം സംസാരിച്ചു ഐപി എസ് ഉദ്യോഗസ്ഥൻ സുജിത് ദാസിനെ സസ്പെൻഡ് ചെയ്യണണോ അതോ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റണോ എന്ന ആശങ്കയിൽ സർക്കാർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ഉന്നത ഉദ്യോഗസ്ഥരായ എം ആർ അജിത് കുമാർ, എസ് ശശിധരൻ എന്നിവരെ ഉൾപ്പടെ സംഭാഷണത്തിനിടെ സുജിത് ദാസ് അപകീർത്തിപ്പെടുത്തുന്നുണ്ട്. കേസിൽ നിന്ന് ഒഴിവാകാൻ എംഎൽഎയോട് കെഞ്ചിയ ഉദ്യോഗസ്ഥന്റെ നടപടി ഐപിഎസ് ഉദ്യോഗസ്ഥർക്ക് നാണക്കേടാണെന്നാണ് വിലയിരുത്തൽ. അതേസമയം, പി ശശിയും എംആർ അജിത് കുമാറും ചേർന്ന് പൊലീസിനെ നിയന്ത്രിക്കുന്നതിലുള്ള അതൃപ്തിയാണ് സുജിത്തിന്റെ വാക്കുകളിൽ ഉള്ളതെന്നാണ് ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരുടെ വാദം.
Leave a Reply