തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ
തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഡിജിപി എം ആർ അജിത് കുമാറിനെയാണ് ഇതിനായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ എം ആർ അജിത് കുമാറിനെ പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണ്. ഇരുവരും ഒരു ഒരു മണിക്കൂറോളം സംസാരിച്ചിട്ടുണ്ട് എന്നും വിഡീ സതീശൻ ആരോപിച്ചു. തൃശ്ശൂരിൽ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എ ഡിജിപി ഒന്നും പ്രതികരിച്ചില്ല. ആർഎസ്എസ് ബന്ധം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി എ ഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്നതെന്നും സതീശൻ പറഞ്ഞു.

Leave a Reply