കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് നടന് സിദ്ദിഖ് രേഖാമൂലം അറിയിച്ചു. ഇമെയില്‍ വഴിയാണ് സിദ്ദിഖ് ഇക്കാര്യം അന്വേഷണസംഘത്തെ അറിയിച്ചിട്ടുള്ളത്.
മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെടെ സിദ്ധിഖിനെതിരെയുണ്ട്.
അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും സിദ്ദിഖ് അറിയിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ പകര്‍പ്പും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ചു ഒരു നടി പരാതി നൽകിയത്. തുടർന്ന് തിരുവനന്തപുരത്തെ മ്യൂസിയം പോലീസ് നടനെ ബലാത്സംഗ കേസിൽ പ്രതിയാക്കി. 2016 ജനുവരി 28 ന് ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം തലസ്ഥാന നഗരത്തിലെ മാസ്കോട്ട് ഹോട്ടലിൽ വെച്ച് സിദ്ദിഖ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ ആരോപണം.
Leave a Reply