നടൻ സിദ്ധീഖ് തന്നെ ക്രൂരമായി ബലാൽസംഗം ചെയ്തുവെന്ന് യുവ നടി. നടിയുടെ മൊഴിയിൽ ഗുരുതര പരാമർശങ്ങൾ. അന്വേഷണ സംഘത്തിന് മുമ്പിലാണ് മൊഴി നൽകിയത്. 2016 ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചാണ് ലൈംഗിക പീഡനം നടന്നത്. അന്നേ ദിവസത്തെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ഹോട്ടലിന് നിർദ്ദേശം നൽകി.
ഇതുവരെ ആരോപണങ്ങളായിരുന്നത് ഇപ്പോൾ പരാതിയാവുകയും അതിൽ അന്വേഷണത്തിലേക്ക് നീങ്ങുകയുമാണ്. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. വനിതകൾക്കായുള്ള തിരുവനന്തപുരത്തെ സഖി ഓഫീസ് ആസ്ഥാനത്ത് നടന്ന മൊഴിയെടുപ്പ് മൂന്ന് മണിക്കൂർ നീണ്ടു. ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങിയ മൊഴിയെടുപ്പ് മൂന്ന് മണിവരെയാണ് നീണ്ടത്.
Leave a Reply