ജനാധിപത്യവിരുദ്ധവും മാനവിക വിരുദ്ധവുമായ സാമ്രാജ്യത്വയുക്തിയാണ് ഇസ്ലാമിന്റേത്: സി. രവിചന്ദ്രന്‍
കോഴിക്കോട്: പരിണാമം പൂര്‍ണമായും ഇസ്ലാം തള്ളിക്കളയുന്നില്ലെന്ന് ഇസ്ലാമിക പണ്ഡിതന്‍ ശുഹൈബുല്‍ ഹൈതമി. സ്‌പൊണ്ടേനിയസായ മ്യൂട്ടേഷന്‍ നടക്കുന്നുണ്ടെന്നും പ്രകൃതിയെ അറിയാന്‍ ഇസ്ലാമിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്‌നനഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച യുക്തിസഹമേത് സ്വതന്ത്രചിന്തയോ ഇസ്ലാമോ? എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രചിന്തയില്‍ ഒരു സ്വാതന്ത്ര്യവുമില്ല. ഈസയും മൂസയും പ്രവാചകരാണ് എന്നു പറയുമ്പോള്‍ മാത്രമാണ് ഒരാള് മുസ്ലീമാകുന്നത്. മനുഷ്യനെ കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് ഭൂമിയിലെ പ്രതിനിധികളാണ് എന്നാണ്. മനുഷ്യന് യുക്തിയുണ്ടോ എന്ന് നാസ്തികതയിലൂടെ എങ്ങനെ സ്ഥാപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വാദിച്ചു.
ജനാധിപത്യവിരുദ്ധവും മാനവിക വിരുദ്ധവുമായ സാമ്രാജ്യത്വയുക്തിയാണ് ഇസ്ലാമിന്റേതെന്ന് സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രന്‍ പറഞ്ഞു. മനുഷ്യന് ഏറ്റവും സുഖം, ഏറ്റവും കുറഞ്ഞ വേദന, ഏറ്റവും സമാധാനം എന്നിവയാണ് സ്വതന്ത്ര ചിന്ത വിഭാവനം ചെയ്യുന്നത്. ഒരു രാജ്യത്തു നിന്നും അഭയാര്‍ത്ഥികള്‍ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തിലേയ്ക്ക് പലായനം ചെയ്യുന്നില്ല. മറിച്ച് മതപരത കുറഞ്ഞ രാജ്യങ്ങളിലേയ്ക്കാണ് എല്ലാവരും കുടിയേറുന്നതെന്നും അദ്ദേഹം. പ്രപഞ്ചം ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പ്രപഞ്ച സൃഷ്ടിയെന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രപഞ്ച ജീവോല്‍പ്പത്തികളുടെ വിഷയത്തില്‍ ഇസ്ലാം എത്തി നില്‍ക്കുന്നു നാസ്തികതയ്ക്ക് ഇതിനു കഴിഞ്ഞിട്ടില്ലെന്നു ഹൈതമി വാദിച്ചു. നവനാസ്തികര്‍ക്ക് സാമൂഹിക ഉത്തരവാദിത്തമില്ല. ശാസ്ത്രത്തെ ആരാധിക്കുന്നവരായി നാസ്തികര്‍ മാറിയെന്നും ഹൈതമി.
മനുഷ്യര്‍ക്കിടയിലെ മനുഷ്യരെ വെറുക്കുക എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാനം. അന്യ മതസ്്തരെ അനുകരിക്കുന്നത് ഹറാമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹാരാധകര്‍ ഇസ്ലാമാണ്. അള്ളാഹുവിന് പ്ലാനുണ്ടെങ്കില്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്. സുജൂദും പ്രാര്‍ത്ഥനയും അള്ളാ വിരുദ്ധമാണെന്നായിരുന്നു സി. രവിചന്ദ്രന്റെ മറുവാദം.
Leave a Reply