കൊച്ചി: കാക്കനാട് വാഴക്കാലയിൽ ആക്രിക്കടയിൽ തീപിടിത്തം. ജനവാസ മേഖലയിലാണ് വൻ തീപിടിത്തമുണ്ടായത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. തൃക്കാക്കരയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ചെമ്പുമുക്കിലുള്ള ആക്രി ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഫ്രിഡ്ജ്, പെയിന്റ് ബക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള ആക്രി സാധനങ്ങളും ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചു. ഇതിനൊപ്പം കനത്ത പുകയും പരിസരമാകെ വ്യാപിപ്പിച്ചിരിക്കുകയാണ്. സമീപവാസികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്.
വാഹനം എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലത്താണ് തീപിടിത്തമുണ്ടായത്. അതിനാൽ തന്നെ ഫയർഫോഴ്സ് സംഘത്തിന് പരിസരത്തേക്ക് എത്താൻ സാധിക്കുന്നില്ല. ഇതുമൂലം വലിയ പൈപ്പുകൾ ഉപയോഗിച്ച് വെള്ളം എത്തിച്ചാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തും.

Leave a Reply