സരിന്റെ വഴിയേ ഷാനിബ്; കോൺ​ഗ്രസിൽ നിന്നു പുറത്താക്കി

സരിന്റെ വഴിയേ ഷാനിബ്; കോൺ​ഗ്രസിൽ നിന്നു പുറത്താക്കി

പാലക്കാട്: യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കോൺ​ഗ്രസിൽ നിന്നു പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. ഷാനിബിനെ കോൺ​ഗ്രസിന്റെ പ്രാഥമിക അം​ഗത്വത്തിൽ നന്നു പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

പി സരിനു പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ അമർഷം വ്യക്തമാക്കി ഷാനിബ് പത്ര സമ്മേളനം വിളിച്ച് ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് പാർട്ടി നടപടി.

പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട എന്നും പാലക്കാട് -ആറന്മുള- വടകര കരാറിന്റെ  ഭാഗമാണ് പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് എന്നും  കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ എന്നും ഇന്നു നടന്ന വാർത്താസമ്മേളനത്തിൽ ഷാനിബ് ആരോപിച്ചിരുന്നു.

കോൺഗ്രസിന്റെ മതേതരത്വ മുഖം നഷ്ടമായി. പാർട്ടി തിരുത്താൻ തയ്യാറാകുന്നില്ല. വി ഡി സതീശൻ, ഷാഫി പറമ്പിൽ എന്നിവരുടെ ഭരണമാണ് കോൺഗ്രസിൽ  നടക്കുന്നത് എന്നും ഷാനിബ് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു പറഞ്ഞതിന് പിന്നാലെയാണ് ഷാനിബിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിനെ വെട്ടിലാക്കിയാണ് ഷാനിബും രം​ഗത്തെത്തിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ അമർഷം പ്രകടിപ്പിച്ച് കോൺഗ്രസ് വിടുന്നതായി കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന കെ എ ഷാനിബ് അറിയിച്ചു. സിപിഎമ്മിൽ ചേരാനാണ് തീരുമാനമെന്നും ഷാനിബ് പറഞ്ഞു.

Leave a Reply

Your email address will not be published.