സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ലൈംഗിക അതിക്രമം

സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ലൈംഗിക അതിക്രമം

തിരുവനന്തപുരം: സ്പീക്കറുടെ സാന്നിധ്യത്തിൽ സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗം ട്രെയിനിൽ വച്ച് പെൺകുട്ടിയോട് മോശമായി പെരുമാറി. സ്പീക്കർ ഷംസീറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഭിലാഷാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ഇന്നലെ വന്ദേ ഭാരത്ട്രെയിനിൽ വച്ചായിരുന്നു സംഭവം.
ആദ്യം പെൺകുട്ടിയാളെ ഇയാളെ വാൺ ചെയ്തിരുന്നു. തുടർന്നും ഉപദ്രവിച്ചപ്പോഴാണ് പെൺകുട്ടി ബഹളം വച്ചത്. ട്രെയിനിൽ റെയിൽവേ പോലീസ് ഉണ്ടായിരുന്നു. ചെങ്ങന്നൂർ എത്തിയതോടെ കൂടുതൽ പോലീസ് ട്രെയിനിലേക്ക് കയറുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ പ്രതിക്കെതിരെ സ്പീക്കർ ഷംസീറും നിന്നതോടെ പോലീസിന് കൂടുതൽ സൗകര്യം ആയി. എന്താവശ്യത്തിനും കൂടെയുണ്ടാവും എന്നും വിളിക്കാം എന്നും ഷംസീർ പെൺകുട്ടിയോട് പറഞ്ഞു. പ്രതിയായ അഭിലാഷ് മുമ്പ് മുനീറിന്റെ സ്റ്റാഫ് അംഗമായിരുന്നു. ഒരുമാസം മുമ്പാണ് ഷംസീറിന്റെ സ്റ്റാഫ് അംഗമായി മാറി. റെയ്ൽവേ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published.