പാലക്കാട്: കോൺഗ്രസിൽനിന്ന് പുറത്തായ പി.സരിൻ പാലക്കാട്ട് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നം സരിന് നൽകില്ല. സ്വതന്ത്ര ചിഹ്‌നത്തിൽ മത്സരിക്കും.
ഇത് സരിന്റെ ശബ്ദമല്ല ഇടതുപക്ഷത്തിന്റെ ശബ്ദം, .എല്ലാ അർത്ഥത്തിലും തുടങ്ങുന്നു എന്നും താൻ രാഷ്ട്രീയ അനാഥത്വം നേരിടേണ്ട ആളല്ല എന്നതിന്റെ ബോധ്യപ്പെടുത്തൽ ആണിതെന്നും പാലക്കാട് സിപിഎം കമ്മിറ്റി ഓഫീസിലെത്തിയ സരിൻ പ്രതികരിച്ചു. സിന്ദാബാദ് വിളിച്ചും കെ.കെ. ബാലൻ ചുവന്ന ഷാൾ അണിയിച്ചുമാണ് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ സരിനെ വരവേറ്റത്. ഇന്നും കോൺഗ്രസ്- ബിജെപി ബന്ധത്തെക്കുറിച്ച് സരിൻ പരാമർശം നടത്തി.
സരിൻ മികച്ച സ്ഥാനാർത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റിൽ അംഗങ്ങൾ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്‍റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതിനു പിന്നാലെ പി.സരിൻ അതൃപ്തിയറിയിച്ച് വാർത്താസമ്മേളനം നടത്തി സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോൺഗ്രസുമായി സരിൻ ഇടഞ്ഞത്.
കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നും ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് മാറി സതീശൻ കോൺഗ്രസിലെ ജനാധിപത്യം തകർത്തെന്നും വടകരയിൽ ഷാഫിയെ മത്സരിപ്പിച്ചത് ബിജെപിയെ സഹായിക്കാനാണെന്നും സരിൻ ആരോപിച്ചു. ഇതിനു പിന്നാലെ കോൺഗ്രസിന്റെ പ്രാഥമികാഗംത്വത്തിൽനിന്ന് സരിനെ പുറത്താക്കി. തൊട്ടുപിന്നാലെ എൽഡിഎഫിൽ ചേരുകയാണെന്ന് സരിനും പ്രഖ്യാപിക്കുകയായിരുന്നു
Leave a Reply