ഇനി കെപിസിസി വക്താവ്

ഇനി കെപിസിസി വക്താവ്

തരുവനന്തപുരം: സന്ദീപ് വാര്യരെ കെപിസിസി വക്താവ് ആയി നിയമിച്ചു. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപിനു പാര്‍ട്ടി പുനഃസംഘടനയില്‍ കൂടുതല്‍ സ്ഥാനം നല്‍കുമെന്നാണ് വിവരം. ആദ്യഘട്ടമെന്ന നിലയിലാണു വക്താവാക്കുന്നത്.

കെപിസിസി പുനഃസംഘടനയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപി ക്യാംപിനെ ഞെട്ടിച്ചു സന്ദീപ് കോണ്‍ഗ്രസിലെത്തിയത്.

ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാര്യര്‍. വക്താവ് ആയതോടെ കോണ്‍ഗ്രസിനു വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപ് പ്രത്യക്ഷപ്പെടും.

Leave a Reply

Your email address will not be published.