‘സന്ദീപ് വാര്യര്‍ നീണാൾ വാഴട്ടെ’

‘സന്ദീപ് വാര്യര്‍ നീണാൾ വാഴട്ടെ’

പാലക്കാട്: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിയില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് ഉറപ്പിച്ചു തന്നെയാണ് പറയുന്നതെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ എന്ന് ആശംസിക്കുന്നു. സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ സതീശനോടും സുധാകരനോടും വീണ്ടും വീണ്ടും അഭ്യര്‍ഥിക്കുന്നു. സന്ദീപിനെതിരെ ബിജെപി നേരത്തെ നടപടിയെടുത്തതാണ്. അത് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതുകൊണ്ടായിരുന്നില്ല. അതിന്റെ കണക്കുകള്‍ അന്നു പുറത്തു പറയാതിരുന്നത് രാഷ്ട്രീയ പാര്‍ട്ടി പാലിക്കേണ്ട മര്യാദയുടെ പേരില്‍ മാത്രമാണ്. അതുകൊണ്ട് വിഡി സതീശനും സുധാകരനും എല്ലാ ആശംസയും നേരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

താന്‍ കോണ്‍ഗ്രസില്‍ എത്തിയതിന് കാരണം സുരേന്ദ്രന്‍ ആണെന്ന, സന്ദീപ് വാര്യരുടെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ ആയിക്കോട്ടെ എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. സന്ദീപ് വാര്യര്‍ക്കെതിരെ ബിജെപി നടപടിയെടുത്തതിനു കാരണം പുറത്തു പറയാതിരുന്നത്, അത്തരം കാര്യങ്ങള്‍ പരസ്യമാക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചേര്‍ന്ന നടപടിയല്ല എന്നറിയാവുന്നുകൊണ്ടാണ്- സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.