നിലച്ചു ആ മാന്ത്രിക നാദം

നിലച്ചു ആ മാന്ത്രിക നാദം

വാഷിങ്ടണ്‍: തബലയിൽ അദ്‌ഭുദങ്ങൾ സൃഷ്ടിച്ച പ്രശസ്ത തബലവാദകൻ സാക്കിര്‍ ഹുസൈൻ അന്തരിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.  73 വയസായിരുന്നു. ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.


ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദി ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്. 1988 ൽ പത്മശ്രീ, 2002 ൽ പത്മഭൂഷൺ. 2023 ൽ പത്മവിഭൂഷൺ എന്നിവയുൾപ്പെടെയുള്ള ബഹുമതികൾ സാക്കീർ ഹുസൈനെ തേടിയെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.