ശബരിമല ദർശനം: ഇത്തവണ വെർച്വല്‍ ക്യൂ മാത്രം

ശബരിമല ദർശനം: ഇത്തവണ വെർച്വല്‍ ക്യൂ മാത്രം


തിരുവനന്തപുരം: ശബരിമല മണ്ഡലകാല ദര്‍ശനത്തിന് ഇത്തവണ വെർച്വല്‍ ക്യൂ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും നല്ല ഉദ്ദേശത്തോടെയാണ് വെർച്വൽ ക്യൂ മാത്രമാക്കിയതെന്നും അദ്ദേഹം വർത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളെ അറിയിച്ചു.
. മാലയിട്ട് എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമൊരുക്കും. ഭക്തർക്ക് ദർശനം കിട്ടാതെ തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ച് ഉറപ്പാക്കും. വെർച്വൽ ക്യൂവിന്റെ എണ്ണം കൂട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. 

വെർച്വൽ ക്യൂ ശബരിമലയിലെത്തുന്നവരുടെ ആധികാരിക രേഖയാണ്. എന്നാൽ സ്‌പോട്ട് ബുക്കിങ് കേവലം എൻട്രി പാസ് മാത്രമാണ്. ഓരോ വർഷവും സ്‌പോട്ട് ബുക്കിങ് കൂടിവരികയാണെന്നും ഇത് ആശാസ്യകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല മണ്ഡലകാല തീർഥാടനത്തിനായി 90% പ്രവർത്തികളും പൂർത്തിയായതായി ദേവസ്വം അറിയിച്ചു.

അതേസമയം ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിച്ചു. രാവിലെ മൂന്ന് മുതൽ ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 11 വരെയുമാണ് പുതിയ ദർശന സമയം.

Leave a Reply

Your email address will not be published.