മുംബൈ: പല രാജ്യങ്ങളും അമേരിക്കയെ പേടിക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യയുടെ രീതി അതല്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
‘ഇന്ന് പല രാജ്യങ്ങളും യുഎസിനെക്കുറിച്ച് പരിഭ്രാന്തരാണെന്ന് എനിക്കറിയാം, അതിനെക്കുറിച്ച് നമുക്ക് സത്യസന്ധത പുലര്‍ത്താം. യുഎസിനെതിരെ പരിഭ്രാന്തിയുള്ളവരുടെ കൂട്ടത്തില്‍ ഇന്ത്യയില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് നടത്തിയ ആദ്യത്തെ മൂന്ന് കോളുകളില്‍ ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ ആദിത്യ ബിര്‍ള സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ രജതജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറും രാഷ്ട്രീയ തത്ത്വചിന്തകനുമായ മൈക്കല്‍ ജെ സാന്‍ഡല്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള എന്നിവരും സന്നിഹിതരായിരുന്നു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യ-യുഎസ് ബന്ധത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ”പ്രധാനമന്ത്രി മോദി യഥാര്‍ത്ഥത്തില്‍ യുഎസിലെ ഒന്നിലധികം പ്രസിഡന്റുമാരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്… ആ ബന്ധങ്ങള്‍ അദ്ദേഹം എങ്ങനെ കെട്ടിപ്പടുക്കുന്നു എന്ന കാര്യത്തില്‍ സ്വാഭാവികമായ ചിലതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ലോകം ഇന്ത്യയെ വളരെ കൂടുതല്‍ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം, സാമ്പത്തിക നയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ സമകാലിക കാലത്ത് ഇന്ത്യയുടെ വിദേശനയത്തിലെ പ്രധാന മാറ്റമായി മാറിയെന്നും ഇത് ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന് പുറമെ ദേശീയ വികസനം മുന്നോട്ട് കൊണ്ടുപോകാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply