കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാത്സംഗക്കൊലയില്‍ പ്രതിക്കുള്ള ജീവപര്യന്തം തടവുശിക്ഷയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബം. കോടതി വിധി കേട്ട് ഞെട്ടിപ്പോയി. എങ്ങനെയാണ് ആപൂര്‍വങ്ങളില്‍ ആപൂര്‍വമായ കേസ് അല്ലാതാകുന്നത്?. ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടറാണ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കോടതി വിധി നിരാശപ്പെടുത്തന്നതാണ്. കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്.
കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്ന് കുടംബം പറഞ്ഞു. അന്വേഷണം പൂര്‍ണമനസോടെയായിരുന്നില്ല, കേസിലെ നിരവധി കുറ്റവാളികള്‍ ഇപ്പോഴും സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ നീതി തേടി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ പറഞ്ഞു.
കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അനിര്‍ബന്‍ ദാസാണ് സഞ്ജയ് റോയിക്ക് ജീവപര്യന്തം വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച കേസില്‍ സഞ്ജയ് റോയി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
കുറ്റം ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ പ്രതിയാക്കിയതാണെന്നുമായിരുന്നു സഞ്ജയ് റേയിയുടെ വാദം. മാനസാന്തരത്തിന് സമയം നല്‍കമണെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രതിക്ക് പരമാവധി ശിക്ഷനല്‍കണ സിബിഐ വാദം കോടതി തള്ളി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നും പ്രതി മരണം വരെ ജയിലില്‍ തുടരണമെന്നും കോടതി വിധിച്ചു.

Leave a Reply