തിരൂർ: തിരൂർ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിനെതിരെ ആർഡിഒ കോടതി 5 ലക്ഷം രൂപ പിഴയിട്ടു. ഭക്ഷ്യവസ്തുക്കൾക്ക് ഗുണനിലവാരം ഇല്ലാത്തതിന്റെ പേരിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിലുമാണ് തിരൂർ നെസ്റ്റ്ഒക്കെതിരെ ആർഡിഒ കോടതി 5 ലക്ഷം രൂപ പിഴയിട്ടത്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളിലെ ഷെഡ്യൂൾ നാലിന്റെ ലംഘനത്തെ തുടർന്നാണ് നടപടി എന്ന് തിരൂര് ഫുഡ് സേഫ്റ്റി ഓഫീസർ ഷംസിയ എം.എൻ. ഇന്ത്യയിൽ തന്നെ ഇത്ര വലിയ പിഴ ആർഡിഒ കോടതി ചുമത്തുന്നത് ഇത് ആദ്യമാണ്.
മുട്ട, മാംസം തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന ഫ്രീസറിൽ പച്ചക്കറി റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതും. പാലുൽപന്നങ്ങളും മറ്റ് മാംസഹാരങ്ങളുടെ കൂടെ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
എക്സ്പയറി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ മറ്റ് ഭക്ഷ്യവസ്തുക്കളുടെ കൂടെ സൂക്ഷിച്ചതായും കണ്ടെത്തിയിരുന്നു. ഇതുകൂടാതെ ഇല്ലാത്ത ഭക്ഷ്യവസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ആറുമാസങ്ങൾക്കു മുൻപ് 25000 രൂപ പിഴ ഇട്ടതിനു പിന്നാലെയാണ് പുതിയ നടപടി.
ആറു മാസങ്ങൾക്കു മുൻപ് നെസ്റ്റോയിൽ നിന്നും വിൽക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് നിലവാരമില്ല എന്ന് കാട്ടി നിരവധി ഉപഭോക്താക്കൾ പരാതിയുമായി മുൻപോട്ട് വന്നിരുന്നു. സോഷ്യൽ മീഡിയ അടക്കം ഇത്തരം വീഡിയോകൾ പ്രചരിച്ചിരുന്നു
അവിടെനിന്നും വിൽക്കുന്ന ഇറച്ചി മീൻ മറ്റ് ഭക്ഷ്യവസ്തുക്കൾക്ക് ഗുണനിലവാരം ഇല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർഡിഒ കോടതിയുടെ ഇടപെടൽ ഉണ്ടായത്. ഇവിടെ നിന്നും വാങ്ങിയ ചിക്കൻ ഷവായിയിൽ അളവിൽ അധികം ഫുഡ് കളർ ചേർത്തിട്ടുള്ളതായി കണ്ടെത്തിയിരുന്നു. അന്ന് പിഴ ഇട്ടതിനുശേഷവും നെസ്റ്റോ ഇത്തരം പ്രവർത്തികൾ തുടർന്നതിനാലാണ് പിഴ 5 ലക്ഷം രൂപയാക്കി ഉയർത്തിയത്. അത്യപൂർവ്വമായാണ് ഇത്തരം വിഷയങ്ങളിൽ ആർടിഒ കോടതി ഇടപെടുന്നത് എന്നതും വിഷയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. തുടർന്നും നെസ്റ്റോയിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധന ഉണ്ടായിരിക്കുമെന്ന് ഓഫീസർ അറിയിച്ചു.

Leave a Reply