ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അദാനി വിഷയത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്ന് ബിജെപി അംഗങ്ങള്‍ക്ക് ദേശീയ പതാകയും റോസാപ്പൂവും നല്‍കിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. ഇതിന്റെ ഭാഗമായി ലേക്‌സഭയിലേക്ക് പ്രവേശിക്കുന്ന മന്ത്രി രാജ്‌നാഥ് സിങിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദേശീയപതാകയും റോസാപ്പൂവും നല്‍കി.
പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ കവാടത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ റോസാപ്പൂവും ദേശീയപതാകയുമാണ് നിന്നത്. മന്ത്രി സുരേഷ് ഗോപിക്ക് സംസ്ഥാനത്തുനിന്നുള്ള എംപിമാരാണ് ദേശീയപതാകയും റോസാപ്പൂവും നല്‍കിയത്. ‘ഞങ്ങള്‍ ബിജെപി സുഹൃത്തുക്കള്‍ക്കായി കാത്തിരിക്കുകയാണ്. അവര്‍ക്ക് ഞങ്ങള്‍ ദേശീയ പതാകയും റോസാപ്പൂവും നല്‍കും.
അദാനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നാരോപിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുന്നത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ച നവംബര്‍ 20 മുതല്‍ ഈ വിഷയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഭാനടപടികള്‍ തടസ്സപ്പെടുത്തി പ്രതിഷേധം തുടരുകയാണ്. അദാനി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ് സോറോസുമായി ബന്ധമാരോപിച്ച് ബിജെപി രംഗത്തുവന്നു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ചായിരുന്നു പ്രതിഷേധം.
Leave a Reply