ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയമായ ഒന്നും ഇല്ലെന്ന വിഡി സവര്‍ക്കറുടെ വാക്കുകളെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്ന ബിജെപി സവര്‍ക്കറെ കളിയാക്കുകയാണോയെന്നും രാഹുല്‍ ചോദിച്ചു. ഭരണഘടനയുടെ ചെറിയ പതിപ്പ് കയ്യില്‍ പിടിച്ചു കൊണ്ട് ലോക്‌സഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭരണഘടയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. മനു സ്മൃതിക്കായാണ് സര്‍വര്‍ക്കര്‍ എന്നും വാദിച്ചത്. വേദങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഹിന്ദുക്കള്‍ ആരാധിക്കേണ്ടത് മനുസ്മൃതിയെ ആണ് എന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. നിങ്ങളിപ്പോള്‍ ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്നു. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ നേതാവിന്‍റെ വാക്കുകളെ തള്ളിപ്പറയുകയാണോ? ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുമ്പോള്‍ നിങ്ങള്‍ സവര്‍ക്കറെ കളിയാക്കുകയാണെന്ന്, ബിജെപിയെ ഉന്നമിട്ട് രാഹുല്‍ പറഞ്ഞു.
ഭരണ ഘടന ആധുനിക ഇന്ത്യയുടെ രേഖയാണ്. എന്നാല്‍ പൗരാണിക ഇന്ത്യയും അതിന്‍റെ ആശയങ്ങളും ഇല്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു ഭരണഘടന എഴുതാനാകുമായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Leave a Reply