ബ്രിസ്‌ബെയ്ന്‍: ഇന്ത്യൻ ഓൾറൗണ്ടർ ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ദീർഘകാലം ഇന്ത്യയുടെ ഓൾറൗണ്ടറായിരുന്ന അശ്വിൻ മൂന്ന് ഫോർമാറ്റിൽ നിന്നും കളി മതിയാക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റിന് പിന്നാലെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് താരം തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.
‘ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലെ എല്ലാ ഫോർമാറ്റുകളിലും ഇത് എന്റെ അവസാന വർഷമായിരിക്കും,” അശ്വിൻ പറഞ്ഞു. “ഒരു ക്രിക്കറ്റർ എന്ന നിലയിൽ എന്നിൽ അൽപ്പം പഞ്ച് അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നു, പക്ഷേ ക്ലബ് ലെവൽ ക്രിക്കറ്റിൽ അത് പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഒരുപാട് രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രോഹിത്തിനും എന്റെ നിരവധി ടീമംഗങ്ങൾക്കുമൊപ്പം ഒട്ടേറെ നല്ല ഓർമകളുണ്ട്. അവരിൽ ചിലരെ (വിരമിക്കൽ കാരണം) നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്’- വാർത്താ സമ്മേളനത്തിൽ അശ്വിൻ പറഞ്ഞു.
2011ലെ ഏകദിന ലോകകപ്പ് വിജയിച്ച അശ്വിന്റെ ഇന്ത്യൻ ടീമിന് വേണ്ടിയുള്ള അരങ്ങേറ്റം 2010ലായിരുന്നു
Leave a Reply