പുതിയ പാർട്ടി രൂപീകരിക്കും: പി.വി. അൻവർ

പുതിയ പാർട്ടി രൂപീകരിക്കും: പി.വി. അൻവർ

തിരുവനന്തപുരം: യുവജനങ്ങൾക്ക് പ്രാമുഖ്യം നൽകി പുതിയ പാർട്ടി രൂപീകരിക്കുമെന്നു പി.വി. അൻവർ എംഎൽഎ. വരും ദിവസങ്ങളിൽ തന്നെ അത് കേരളത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ മ്മേളനത്തിലാണ് അൻവർ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.

പൂർണ്ണമായും മതേതര സ്വഭാവമുള്ള പാർട്ടി യാവും ഇത്. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പാർട്ടിയുടെ പ്രതിനിധികൾ മത്സരിക്കും. ഒരു പാർട്ടി രൂപീകരിക്കുമ്പോൾ  കൂടുതൽ നേതാക്കൾ വേണ്ടേ എന്ന ചോദ്യത്തിന് മറ്റാര് ഇല്ലെങ്കിലും പാർട്ടിയുമായി താൻ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ പൂർണപിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. 14 ജില്ലകളിലും സ്ഥാനാർത്ഥികളെ നിർത്തും. ഏത് ജില്ലകളിൽ നിന്ന് ആര് വന്നാലും അവരെയെല്ലാം പാർട്ടിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ആശയത്തെക്കുറിച്ച് സംഘടന ശ്രേണിയെ കുറിച്ചും  ചോദിച്ചെങ്കിലും അദ്ദേഹം അത് പിന്നീട് അറിയിക്കുമെന്നും പറഞ്ഞു.
രാഷ്ട്രീയ ജില്ലാതല വിശദീകരണ യോഗം ആറാം തീയതി സംഘടിപ്പിക്കും. മലപ്പുറം ജില്ലയിൽ മഞ്ചേരിയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ ഒരു ലക്ഷത്തോളം ആളുകളെ പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപാർട്ടിയുടെ പ്രഖ്യാപനത്തിനും പോളിസി സംഘടന രീതി തുടങ്ങിയ പ്രഖ്യാപിക്കുന്നതിനായി മറ്റൊരു യോഗം പിന്നീട് നടക്കും.
വന്യമൃഗ ശല്യം ചൂണ്ടിക്കാട്ടി താൻ കർഷകരുടെ അടുത്തേക്കാണ് ആദ്യം പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്ത നേരത്തെ അൻവർ തള്ളിയിരുന്നു. 

ഇതിനിടെ താൻ ആരെയും സുഖിപ്പിക്കാൻ ഇല്ലെന്നും ചില കാര്യങ്ങൾ തുറന്നു സംസാരിക്കാനുണ്ടെന്ന്  കെ.ടി. ജലീലും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.