കുരുമുളക് സ്പ്രേ പ്രയോഗിച്ച് 8ലക്ഷം  തട്ടിയെടുത്ത സംഭവം: പൾസർ സുനിയെ വെറുതെ വിട്ടു

കുരുമുളക് സ്പ്രേ പ്രയോഗിച്ച് 8ലക്ഷം  തട്ടിയെടുത്ത സംഭവം: പൾസർ സുനിയെ വെറുതെ വിട്ടു


കോട്ടയം: കുരുമുളക് സ്പ്രേ പ്രയോഗിച്ച് ആക്രമിച്ച് സ്വർണ്ണ വ്യാപാരിയുടെ എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പൾസർ സുനി അടക്കം ഒന്‍പത് പ്രതികളെ വെറുതെ വിട്ടു.

കേസിലെ രണ്ടാം പ്രതിയായിരുന്നു പള്‍സര്‍ സുനി.
2014 മെയ്ഒന്നിന് കിടങ്ങൂരിലായിരുന്നു. കേസിനാസ്പദമായ സംഭവം. ജ്വല്ലറിയില്‍ നിന്നുള്ള കളക്ഷന്‍ പണം ബസില്‍ കൊണ്ടുപോകുന്നതിനിടെയാണ് 9 അംഗ സംഘം ആക്രമിച്ച് പണം തട്ടിയത്. പള്‍സര്‍ സുനി, ജെയിംസ് മോന്‍ ജേക്കബ്, ബുള്ളറ്റ് സജി, സുബൈര്‍, രഞ്ജിത്ത്, നിധിന്‍ ജോസഫ്, ജിതിന്‍ രാജു, ദിലീപ്, ടോം കെ ജോസഫ് എന്നിവരെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി നിക്‌സണ്‍ എം ജോസഫ് വിട്ടയച്ചത്.

മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി പാലായിലെ ജ്വല്ലറിയില്‍ സ്വര്‍ണം വിറ്റ പണവുമായി ഏറ്റുമാനൂര്‍ ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോകുകയായിരുന്നു. ബസ് കിടങ്ങൂരെത്തിയപ്പോള്‍ പ്രതി ജിതിന്‍ വ്യാപാരിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം പണം തട്ടിയെടുത്ത് ഇറങ്ങിയോടിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

Leave a Reply

Your email address will not be published.