കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കന്നിഅങ്കത്തിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. വോട്ടറുടെ വീട്ടിലേക്കു സർപ്രൈസ് എൻട്രി നടത്തിയാണ് പ്രിയങ്ക തന്റെ വരവറിയിച്ചത്.
ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ കരുമാൻകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. കൊന്തയും മധുരവും നൽകി ത്ര്യേസ്യയും കുടുംബവും പ്രിയങ്കയെ സ്വീകരിച്ചു.
ബത്തേരിയിലെ റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികിൽനിന്നവരുമായി സംസാരിക്കാൻ ഇറങ്ങിയതായിരുന്നു പ്രിയങ്ക. ത്രേസ്യയുടെ മകനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തിൽനിന്നാണ് പ്രിയങ്ക ത്രേസ്യാമ്മയെ കുറിച്ച് അറിയുന്നത്.
തന്റെ അമ്മച്ചിക്ക് പ്രിയങ്കയെ വലിയ ഇഷ്ടമാണെന്നും എന്നാൽ കാലിനു സുഖമില്ലാത്തതിനാൽ റോഡിലേക്കിറങ്ങി വന്ന് കാണാൻ കഴിയില്ലെന്നും പറഞ്ഞതോടെയാണ് പ്രിയങ്ക വീട്ടിലെത്തി ത്ര്യേസ്യയെ കണ്ടത്. കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചാണ് പ്രിയങ്ക മടങ്ങിയത്
രാത്രി എട്ടുമണിയോടെയാണ് പ്രിയങ്ക സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയത്. അമ്മ സോണിയ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പ്രിയങ്കയ്ക്ക് ഒപ്പുമുണ്ട്. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധി നാളെയെത്തും.
ഇതാദ്യമായാണ് സോണിയ ഗാന്ധി വയനാട്ടില്‍ എത്തുന്നത്. മകള്‍ കന്നിയങ്കത്തിനിറങ്ങുന്ന മണ്ഡലത്തില്‍ പത്രിക സമര്‍പ്പണത്തിനു സോണിയയുമുണ്ടാകും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ രണ്ടു തവണ മത്സരിച്ചപ്പോഴും സോണിയ ഗാന്ധി എത്തിയിരുന്നില്ല. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി ജില്ലയിലെത്തുന്ന പ്രിയങ്കയ്ക്കൊപ്പം സോണിയ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വം മുഴുവനുമാണ് എത്തുന്നത്.
രണ്ട് കിലോമീറ്റര്‍ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ക്കാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് ചുമതല. ചേലക്കരയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത്. ബെന്നി ബെഹന്നാനും കെ സി ജോസഫിനുമാണ് പാലക്കാട് ചുമതല നല്‍കിയിരിക്കുന്നത്.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐയുടെ സത്യന് മൊകേരിയാണ് വയനാട്ടില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നവ്യ ഹരിദാസാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.
Leave a Reply