പ്രിയങ്കയുടെ സത്യപ്രതിജ്ഞ ഇന്ന്

പ്രിയങ്കയുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യഡല്‍ഹി: വയനാട് ലോക്‌സഭാ എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രവീന്ദ്രവസന്ത് റാവുവും ഇന്ന് ചുമതലയേല്‍ക്കും.

എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എല്‍. പൗലോസില്‍ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി. ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എപി. അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎല്‍എ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഡല്‍ഹിയില്‍ വെച്ചാണ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.


പ്രതിഷേധദിനത്തിലാണ് പ്രിയങ്കയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ശേഷം വയനാടിനുള്ള സഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ പ്രിയങ്ക പങ്കെടുക്കും. അദാനിക്കെതിരെ അമേരിക്കയില്‍ കേസ് എടുത്തതിനേകുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെടും. മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാത്തതിലും പ്രതിപക്ഷം അസ്വസ്ഥരാണ്. സഭ കൂടിയ രണ്ട് ദിവസവും പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് പിരിയുകയായിരുന്നു.

Leave a Reply

Your email address will not be published.