കണ്ണൂർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുന്നേറ്റത്തേക്കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി. അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും താൻ ഇതുവരെ തിരഞ്ഞെടുപ്പ്ഫലം പരിശോധിച്ചിട്ടില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.
വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മൂന്ന് ദിവസം കേരളത്തിൽ തങ്ങുന്ന പ്രിയങ്ക വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്ത്തല നേതാക്കൻമാരുടെ കൺവെൻഷനുകളിൽ പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം പ്രിയങ്ക സന്ദർശനം നടത്തും.

Leave a Reply