പി.പി. ദിവ്യയെ തള്ളാതെയും കൊള്ളാതെയും കണ്ണൂർ സിപിഎം നേതൃത്വം

പി.പി. ദിവ്യയെ തള്ളാതെയും കൊള്ളാതെയും കണ്ണൂർ സിപിഎം നേതൃത്വം


കണ്ണൂർ: എഡിഎം ആയിരുന്ന കെ. നവിൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ തള്ളാതെയും കൊള്ളാതെയും സിപിഎം നേതൃത്വം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനം മാത്രമാണ് തെറ്റായ പ്രവണതകൾ അനുഭവത്തിൽ ഉണ്ടായാൽ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങൾ വിവരിക്കാറുണ്ട് അത്തരം ജനങ്ങളുടെ സങ്കടങ്ങൾ കേട്ടു കൊണ്ടുള്ള പ്രതികരണമാണെന്ന് സിപിഎം പ്രസ്താവനയിലൂടെ പ്രതികരിച്ചു. എന്നാൽ
യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു എന്നും. ഉയർന്നുവന്ന പരാതികളെ കുറിച്ച് എല്ലാം സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ വേർപാടിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദുഃഖം അനുഭവിക്കുന്ന കുടുംബത്തോടൊപ്പം പാർട്ടിയും പങ്കുചേരുന്നു എന്നും തികച്ചും ദർഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിതെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published.