തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
11ന് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് ( എൻ ടി യു) എന്ന അദ്ധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ നേരത്തേ തീരുമാനമെടുത്തത്.സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10ന് പൂജ അവധിയുണ്ടെങ്കിലും 11 അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന് പൂജവച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നത് ശരിയല്ലെന്ന് കാണിച്ചായിരുന്നു ദേശീയ അദ്ധ്യാപക പരിഷത്ത് നിവേദനം നൽകിയത്.
നാളെ നടക്കാനിരുന്ന പിഎസ് സി പരീക്ഷകൾ അടക്കം മാറ്റിവെച്ചു. എന്നാൽ നിയമസഭ സമ്മേളനത്തെ അവധി ബാധിക്കില്ല.
Leave a Reply