പോലീസ് സേനയിലെ പുഴുക്കുത്തുകളെ പുറത്തു നിർത്തും

പോലീസ് സേനയിലെ പുഴുക്കുത്തുകളെ പുറത്തു നിർത്തും

സംസ്ഥാനത്ത് ക്രമ സമാധാന നില ഭദ്രമാണെന്നും എന്നാൽ
പോലീസ് സേനയിലെ പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയിൽ നിന്നും ഒഴിവാക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പോലീസ് സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത ഒരു പ്രവർത്തനങ്ങളും ഒരു ഘട്ടത്തിലും വച്ചു പൊറുപ്പിക്കാൻ ആവില്ല. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലാത്ത വീഴ്ചകൾ ഉണ്ടായിട്ടുണ്ട് ഇത് ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ അന്വേഷിപ്പിക്കും. അച്ചടക്ക ലംഘനം കാണിച്ച ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിഷ്പക്ഷവും നീതിപൂർവ്വവും സ്വതന്ത്രവുമായ അന്വേഷണത്തിന് പോലീസ് ഒരിക്കലും ആരെയും പേടിക്കേണ്ടതില്ല. നിഷ്പക്ഷന്വേഷണത്തിന്
നിയമസംവിധാനം ഒരുക്കുന്നതിനും പോലീസിന് യാതൊരു തടസ്സമില്ല. ആരെയും ഭയക്കേണ്ടതില്ല. സത്യസന്ധരായ പോലീസുകാർക്ക് കലവറയില്ലാത്ത പിന്തുണ സർക്കാരിൽ നിന്നുണ്ടാവും. മനുഷ്യത്വം നീതിയുമാണ് പോലീസ് ഉയർത്തി പിടിക്കേണ്ടത് . സ്വതന്ത്രവും നീതിപൂർവമായി പ്രവർത്തിക്കാൻ പോലീസിന് കഴിയണം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് നമ്മുടെ സേനയിലേക്ക് ഇന്ന് കടന്നുവരുന്നത്. വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള പ്രവർത്തനം ഇത്തരം പോലീസുകാരിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നു. കേരളത്തിലെ പോലീസിനെ ലോകത്തിലെ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് സർക്കാരിൻറെ ലക്ഷ്യം.

Leave a Reply

Your email address will not be published.