കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.
ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത്, ഹവാല പണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണെന്ന പരാമർശത്തെ തുടർന്നാണ് പരാതി നൽകിയത്.
വിവിധ മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നതും ഒരു ദേശത്തെ മറ്റുള്ളവർക്ക് മുമ്പിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണ് അഭിമുഖത്തിലുള്ളത്.
നിജസ്ഥിതി അന്വേഷിച്ച് പ്രതികൾക്കെതിരെ ഉചിതമായ വകുപ്പുകൾ ചേർത്തും കേസെടുക്കണമെന്ന് പരാതിയിലുണ്ട്.
ഒരു വിഭാഗത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി തനിക്കില്ലെന്നും. എന്നാല്‍ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചപ്പോള്‍, ഞാന്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചു വന്നു. ഇതില്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ ഹിന്ദു ദിനപ്പത്രം മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും അതിനാൽ പത്രത്തിനെതിരെ പരാതി നൽകില്ലെന്നും മുഖ്യമന്ത്രി വ്യാഴാഴ്ച നൽകിയ പത്രസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.
Leave a Reply