കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾ ജയിലിൽനിന്ന് മോചിതരമായി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെ തുടർന്നാണ് നാല് പേർ ഇന്ന് പുറത്തിറങ്ങിയത്. മുൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കളായ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് പാർട്ടിയുടെ വൻസ്വീകരണം ലഭിച്ചു.
കണ്ണൂർ-കാസർകോട് സിപിഎം ജില്ലാ സെക്രട്ടറിമാരും പി.ജയരാജനുൾപ്പടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കളും നേരിട്ടെത്തി പ്രതികളെ ജയിലിൽനിന്ന് വരവേറ്റു. പ്രതികളായ നേതാക്കളെ രക്തഹാരം അണിയിച്ചാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്.
സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ മണികണ്ഠൻ, കെ വി ഭാസ്കരൻ എന്നിവർ ആണ് ഇന്ന് കണ്ണൂർ പുറത്തിറങ്ങിയത്. അഞ്ച് വർഷം തടവും 10,000 രൂപവീതം പിഴയുമാണ് വിചാരണക്കോടതി ഇവർക്കു വിധിച്ച ശിക്ഷ.

Leave a Reply