പെന്‍ഷന്‍ ഇന്നുമുതല്‍

പെന്‍ഷന്‍ ഇന്നുമുതല്‍

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക്  പെന്‍ഷന്‍ ഇന്നുമുതല്‍ ലഭിക്കും. രണ്ടു ഗഡുക്കളായി 62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപ വീതമാണ് ലഭിക്കുക.

ഇതിന് 1604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്.

Leave a Reply

Your email address will not be published.