പത്തനംതിട്ട: പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ 64പേർ പീഡിപ്പിച്ചെന്ന പരാതിയിൽ എട്ടുപേർ കൂടി അറസ്റ്റിൽ. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ അറസ്റ്റുചെയ്യപ്പെട്ട അഞ്ചുപേരിൽ നാലുപേർക്കെതിരെ ബലാത്സംഗത്തിനും മറ്റൊരാൾക്കെതിരെ കാറിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇന്നലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പുലർച്ചെ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് പത്ത് യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്ത് വരികയാണ്. പെൺകുട്ടി നിലവിൽ പത്തനംതിട്ട വനിതാ സ്റ്റേഷനിലാണ് ഉള്ളത്. കൂടുതൽ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് പെൺകുട്ടിയെ മഹിളാമന്ദിരത്തിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
പെൺകുട്ടിയിൽ നിന്നും ലഭ്യമായ മൊഴിയും യുവാക്കളുടെ പ്രതികരണവും തമ്മിൽ യോജിക്കാത്ത സാഹചര്യം ഉണ്ടായാൽ അതിനെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കും. അതിനുശേഷം മാത്രമേ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ.

Leave a Reply