പറവൂരിൽ കൂട്ടക്കൊലപാതകം, അയൽവാസി പിടിയിൽ

പറവൂരിൽ കൂട്ടക്കൊലപാതകം, അയൽവാസി പിടിയിൽ

പറവൂര്‍: എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂര്‍ ചേന്ദമംഗലത്താണ് സംഭവം. സംഭവത്തില്‍ അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍.

കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. മകന്‍ ജിതിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ അയല്‍വാസി റിതു ജയനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന് ശേഷം ബൈക്കില്‍  പ്രതി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
അയല്‍വാസികളുമായി നിരന്തരം തർക്കമുണ്ടാക്കിയിരുന്ന റിതു സംഭവദിവസവും തർക്കത്തിലേർപ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്.

ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേരില്‍  മൂന്ന് കേസുകളുണ്ട്. രണ്ടുതവണ റിമാൻഡിലായിരുന്നതായും പോലീസ് വ്യക്തമാക്കി. 


ബൈക്കിന്റെ സ്റ്റമ്ബ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്. വേണുവിന്റെ കുടുംബവുമായുള്ള തര്‍ക്കമാണ് അരുംകൊലയില്‍ കലാശിച്ചതെന്നാണ് വിവരം. പ്രതി ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published.