പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വിധിയെഴുത്ത് തുടരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് മികച്ച രീതിയിൽ പുരോഗമിക്കുകയാണ്.
184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്.
10 സ്ഥാനാർഥികളാണ് പാലാക്കാട് ഉപതിരഞ്ഞെടുപ്പ് മത്സര രംഗത്തുള്ളത്. ഇടത് സ്ഥാനാർത്ഥി പി സരിൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വോട്ടർമാരുടെ നീണ്ട നിരയാണ് രാവിലെ തന്നെ എല്ലാ പോളിംഗ് ബൂത്തുകളിലും അനുഭവപ്പെടുന്നത്.
അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനായി പോളിങ് ബൂത്തിലേക്ക് എത്തിയത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി പി. സരിന്‍ ഇടതുസസ്ഥാനാര്‍ഥിയായത്, സിപിഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയോട് അകന്ന സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം, ഏറ്റവും ഒടുവിലത്തെ ദിവസം പോലും സരിന്റെ വിവാദ പരസ്യത്തിലൂടെ കളം നിറഞ്ഞാണ് പാലക്കാട് പോളിംഗ് ബൂത്തിലേക് നടന്നടുത്തത്.
Leave a Reply