പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. ആനമൂളിക്ക് സമീപം നിയന്ത്രണം തെറ്റി ട്രാവലര്‍ താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു.
ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.
അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട് വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ മേലേ ആനമൂളിയില്‍ വെച്ചാണ് വാഹനം താഴ്ചയിലേക്ക് തലകീഴായി പതിച്ചത്.
പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 10 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Leave a Reply