Home » Articles » Page 8

Archives: Articles

Article
ഇന്ന് തെളിവെടുപ്പ്

ഇന്ന് തെളിവെടുപ്പ്

കൊച്ചി: പാതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തുവിനെ കൊച്ചിയിലെ ഓഫീസുകളിലും ഫ്ലാറ്റിലുമെത്തിച്ച്‌ ഇന്ന് തെളിവെടുപ്പ് നടത്തും. അനന്തുവിൻ്റെ അക്കൗണ്ടൻ്റിനെയും മറ്റ് ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ലാത്തതും മൊഴികളിലെ വൈരുധ്യവുമാണ് പൊലീസിനെ കുഴക്കുന്നത്. രാഷ്ട്രീയ നേതാക്കളടക്കം ഉന്നത സ്ഥാനത്തുള്ളവരെ മുൻ നിർത്തിയായിരുന്നു അനന്തുവിൻ്റെ തട്ടിപ്പ്. എന്നാല്‍ ഈ ബന്ധങ്ങളെ കുറിച്ച്‌ കൃത്യമായ മറുപടി അനന്തുവിനില്ല. ഫണ്ട് ചിലവഴിച്ച വഴികളെക്കുറിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തത വരുത്താൻ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് പൊലീസിൻ്റെ നീക്കം....

Article
കൊച്ചിയിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

കൊച്ചിയിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഹോട്ടലിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി സുമിത്ത് ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. കലൂർ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഇഡ്ഡലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്. അടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവർക്ക് മാത്രമാണ് പരിക്കേറ്റത്....

Article
വിഎസും പിണറായി വിജയനും തമ്മില്‍ നടന്നത് കോൺഗ്രസിൽ നടക്കില്ല

വിഎസും പിണറായി വിജയനും തമ്മില്‍ നടന്നത് കോൺഗ്രസിൽ നടക്കില്ല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇത്രയധികം തമാശ പറയരുത്. അങ്ങനെ പറഞ്ഞാല്‍ 2006ലേയും 2011ലെയും തമാശ താനും പറയേണ്ടി വരും. 2006 ഓര്‍മ്മിപ്പിക്കരുത് എന്നും വിഡി സതീശന്‍ പറഞ്ഞു. അന്ന് വി എസ് അച്യുതാനന്ദന് സീറ്റു കൊടുക്കാതിരിക്കാന്‍ പിണറായി വിജയൻ എന്തുമാത്രം പരിശ്രമം നടത്തി. അവസാനം വി എസ് പൊളിറ്റ് ബ്യൂറോയില്‍ സമീപിച്ചിട്ടാണ് സീറ്റ് ലഭിച്ചത്. അങ്ങനെ വിഎസ് ഇവിടെ വന്നത് നമുക്കെല്ലാം ഓര്‍മ്മയുണ്ട്. എന്നെക്കൊണ്ട്...

Article
ട്രംപിന് തിരിച്ചടി

ട്രംപിന് തിരിച്ചടി

വാഷിംഗ്ടൺ: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവ് കോടതി വീണ്ടും തടഞ്ഞു. അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ജനനസമയത്ത് യുഎസ് പൗരന്മാരാണെന്ന്മേരിലാൻഡ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ ഉത്തരവിൽ പറയുന്നു. ‘ഇന്ന്, യുഎസ് മണ്ണില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ജനിക്കുമ്പോള്‍ തന്നെ ഒരു യുഎസ് പൗരനാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവും. ഈ കേസ് തീര്‍പ്പാക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും,’ അദ്ദേഹം പറഞ്ഞു. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഉത്തരവ് നേരത്തെ സിയാറ്റിലിലെ...

Article
ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് വിലക്ക്

ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് വിലക്ക്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

Article
മൊബൈൽ വെളിച്ചത്തില്‍ തുന്നലിട്ട നഴ്‌സിങ് അസിസ്റ്റന്റിന് സസ്‌പെന്‍ഷൻ

മൊബൈൽ വെളിച്ചത്തില്‍ തുന്നലിട്ട നഴ്‌സിങ് അസിസ്റ്റന്റിന് സസ്‌പെന്‍ഷൻ

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. ബ്രഹ്മമംഗലം വാലേച്ചിറ വിസി ജയനെ(51)യാണ് സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ജയന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴി അന്വേഷണത്തിന്റെ ഭാഗമായി എടുത്തിരുന്നു. കുട്ടിയുടെ അമ്മയോട് ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പാക്കത്തതെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ ജയന്‍ തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്‌തെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.