Home » Articles » Page 78

Archives: Articles

Article
പ്ലസ് വൺ സീറ്റ്: ഇതിൽ യാഥാർത്ഥ്യമുണ്ടോ?

പ്ലസ് വൺ സീറ്റ്: ഇതിൽ യാഥാർത്ഥ്യമുണ്ടോ?

പ്ലസ് വൺ സീറ്റ് വിഷയത്തിലെ യാഥാർത്ഥ്യമെന്താണ്. സി പി എം അനുഭാവിയായ അനുപ് ചൊക്ലി പങ്കു വച്ച കണക്കുകളാണ്. പൊതു ജനങ്ങൾക്ക് പരിശോധിക്കാനായി പങ്കു വയ്ക്കുന്നു അനൂപ് ചൊക്ലിയുടെ പോസ്റ്റ് : ഇന്ന് ഒരു സുഹൃത്ത് പറഞ്ഞു സർക്കാർ വിദ്യാർത്ഥികളെ ജയിപ്പിച്ചാൽ മാത്രം പോര അവർക്ക് പഠിക്കാൻ ഉള്ള സൗകര്യം കൂടെ ഉണ്ടാക്കി കൊടുക്കണം. മിനിമം ഫുൾ A+ കിട്ടിയവർക്ക് സയൻസ് ബാച്ച് എങ്കിലും എടുക്കാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം. മലപ്പുറം ജില്ലയിലെ വാർത്തകൾ വച്ചാണ് ഇത്തരത്തിൽ...

Article
വന്ദേ മെട്രോ വരുന്നൂ…. കേരളത്തിലേക്കും

വന്ദേ മെട്രോ വരുന്നൂ…. കേരളത്തിലേക്കും

ചെന്നൈ: കേരളത്തിന് അനുവദിക്കുന്നത് 10 വന്ദേ മെട്രോ ട്രെയിനുകൾ. കൊല്ലത്ത് നിന്നും തൃശൂരിലേക്കും തിരുനെൽവേലിയിലേക്കുമായിരിക്കും ആദ്യ പരിഗണനയെന്നാണ് റിപ്പോർട്ട്.സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലായിരിക്കും. എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന എ.സി ട്രെയിനാണ്. 100-130 കിലോമീറ്റർ വേഗത്തിലോടും.ജൂലായിൽ പരീക്ഷണ ഓട്ടം തുടങ്ങും. മാസങ്ങൾക്കകം സർവീസും. നിരക്കുൾപ്പടെ തീരുമാനിച്ചിട്ടില്ല. സൂപ്പർ, ഫാസ്റ്റിൻ്റ നിരക്കാവാനാണ് സാദ്ധ്യതയെന്നാണ് വിവരം.

Article
ജനങ്ങൾക്കിടയിൽ ഇടതിന് മതിപ്പുണ്ടോ?

ജനങ്ങൾക്കിടയിൽ ഇടതിന് മതിപ്പുണ്ടോ?

തിരുവനന്തപുരം: ജനങ്ങളോട് ഇടപഴകുമ്പോൾ കൂറും വിനയവുമാണ് വേണ്ടത്. അസഹിഷ്ണുതയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാർക്കയച്ച കത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം പറയുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതു പക്ഷത്തിന് പഴയ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം തകർന്നതിൽ സ്വയം പരിശോധന ആവശ്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. എല്ലാ തലങ്ങളിലും ആത്മവിമർശനത്തിന് തയാറാവണം. ഏറ്റവും വലുത് ജനങ്ങളാണ്. യാഥാർഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനപാടവം കൊണ്ടോ ഉപരിപ്ലവമായ വിശകലന സാമർഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തിനു മുന്നിൽ ഉയർന്നു വന്നിരിക്കുന്നത്....

Article
പ്രതികാരം തീർക്കാൻ ബോംബ് ഭീഷണി: കുടുങ്ങി

പ്രതികാരം തീർക്കാൻ ബോംബ് ഭീഷണി: കുടുങ്ങി

കൊച്ചി: വിമാന കമ്പനിയോട് പ്രതികാരം ചെയ്യാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശിയായ സുഹൈബിനെ നെടുമ്പാശേരി വിമാനത്താവളം സുരക്ഷാ ജീവനക്കാർ പിടികൂടി. ഒരാഴ്ച മുൻപ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു. യാത്രക്കിടെ കുട്ടിയ്ക്ക് വിമാനത്തിൽ നിന്നും ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇക്കാര്യം ചൂട്ടിക്കാട്ടിയിട്ടും അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ...

Article
ദേഹത്തേക്ക്‌ ടിവി മറിഞ്ഞു വീണ് കുഞ്ഞ് മരിച്ചു

ദേഹത്തേക്ക്‌ ടിവി മറിഞ്ഞു വീണ് കുഞ്ഞ് മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ദേഹത്തേക്ക്‌ ടിവി മറിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷൻ‌ പൂവത്തും ചുവട്ടിൽ അനസിന്‍റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. സ്റ്റാന്‍റിനോപ്പം ടിവി കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു

Article
കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇന്ന് കേസ് പരിഗണനക്ക്.

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇന്ന് കേസ് പരിഗണനക്ക്.

വിചാരണക്ക് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കാര്യത്തിൽ സർക്കാർ ഇടഞ്ഞ് തന്നെ ഹമീദ് പരപ്പനങ്ങാടി തിരൂരങ്ങാടി: ആര്‍.എസ്.എസ് പ്രവർത്തകർ പ്രതികളായ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് വിചാരണ നടപടിക്ക് ഇന്ന് തുടക്കം കുറിക്കുമ്പോൾ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കാര്യത്തിൽ സർക്കാർ ഇടഞ്ഞ് നിൽക്കുന്നു. അഡ്വ. പി കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കാനാകില്ലെന്ന് സര്‍ക്കാര്‍. അഡ്വ. പി കുമാരന്‍ കുട്ടിയല്ലാത്ത ആരേയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ.പി കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍...

Article
ഫൈസൽ വധം: പബ്ലിക് പ്രോസിക്യൂട്ടറെ കിട്ടാന്‍ഭാര്യ ഹൈക്കോടതിയിലേക്ക്

ഫൈസൽ വധം: പബ്ലിക് പ്രോസിക്യൂട്ടറെ കിട്ടാന്‍ഭാര്യ ഹൈക്കോടതിയിലേക്ക്

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇന്ന്( ചൊവ്വ) കോടതി പരിഗണിക്കാനിരിക്കെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു കിട്ടാന്‍ ഫൈസലിന്റെ ഭാര്യ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.ആർ എസ് എസ് പ്രവർത്തകർ പ്രതികളായ കേസിൽ മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകരായ അഡ്വ. പി കുമാരന്‍കുട്ടി, അഡ്വ. കെ സാഫല്‍ എന്നിവരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഫൈസലിന്റെ ഭാര്യ ജസ്‌ന സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതുവരെയും സര്‍ക്കാര്‍ അനുകൂല...

Article
ഇന്നും കനത്ത മഴ

ഇന്നും കനത്ത മഴ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശവുമുണ്ട്. കണ്ണൂർ, കാസർകോട്, തിരുവനന്തപുരം തീരങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണം. കാസർകോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Article
കഴുത്തറുത്ത നിലയിൽ കാറിൽ യുവാവിൻ്റെ മൃതദേഹം

കഴുത്തറുത്ത നിലയിൽ കാറിൽ യുവാവിൻ്റെ മൃതദേഹം

തിരുവനന്തപുരം: കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ.കഴുത്തറുത്ത നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ മലയൻകീഴ് സ്വദേശി ദീപുവാണു മരിച്ചത്. തമിഴ്നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നതു രാത്രി 11.45നാണു തമിഴ്നാട് പൊലീസ് കണ്ടത്. കാറിന്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. ഇയാൾക്കു തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണു വീട്ടുകാരുടെ...

Article
പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപ്പിടുത്തം

പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപ്പിടുത്തം

തിരുവനന്തപുരം∙ കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പുലർച്ചെ നാലരയോടെയാണ് സംഭവം. 12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം. നിലവിൽ തീ അണയ്ക്കാനാകാത്ത സാഹചര്യമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന...