Home » Articles » Page 77

Archives: Articles

Article
പക്ഷിപ്പനി: മുട്ടയ്ക്കും മാംസത്തിനും നിരോധനം

പക്ഷിപ്പനി: മുട്ടയ്ക്കും മാംസത്തിനും നിരോധനം

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ കലക്‌ടർ. പ്രഭവ കേന്ദ്രത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ ഇവയുടെ മുട്ട, മാംസം, വളം, ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗത്തിനും പിപണനത്തിനും ജൂലൈ 3 വരെ ജില്ലാ കലക്‌ടർ നിരോധനം ഏർപ്പെടുത്തി.പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ കള്ളിങ് പൂർത്തിയായി. മൂന്നുമാസത്തേക്കു പക്ഷികളെ വളർത്തുന്നതിനും നിരോധനമുണ്ട്.

Article
സാ​ങ്കേതിക തകരാർ: സുനിത വില്യംസിന്റെ മടക്കം നീളുന്നു

സാ​ങ്കേതിക തകരാർ: സുനിത വില്യംസിന്റെ മടക്കം നീളുന്നു

ബഹിരാകാശ പേടകമായ ബോയിംഗ് സ്റ്റാർലൈനറിന് സാ​ങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് ഇന്ത്യൻ വംശജയായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവർ ബഹിരാകാശത്ത് കുടുങ്ങി. ബഹിരാകാശയാത്രികരായ ഇരുവരും ഭൂമിയിലേക്ക് മടങ്ങിവരുന്നത് നീളുമെന്ന് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു.

Article
അതിശക്ത മഴ: വ്യാപക നാശനഷ്ടം

അതിശക്ത മഴ: വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗീഗമായി തകർന്നു. പുതുവൽ സ്വദ്ദേശി കെ.പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്ന് അമ്മയ്ക്കും 4 വയസുള്ള കുട്ടിയ്ക്കും പരുക്കേറ്റു. കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാന്‍റെ വീടാണ് തകർന്നത്. മൂന്നാർ...

Article
വിവാഹത്തിൽനിന്ന് പിൻമാറി: വീടിന് നേരെ വെടിയുതിർത്തു

വിവാഹത്തിൽനിന്ന് പിൻമാറി: വീടിന് നേരെ വെടിയുതിർത്തു

കോട്ടക്കൽ: വിവാഹം മുടങ്ങിയതിന് പെൺകുട്ടിയുടെ വീടിന് നേരെ വെടിവെച്ച സംഭവത്തിൽ യുവാവ് കോട്ടക്കലിൽ പിടിയിൽ. മലപ്പുറം വലിയാട് വടക്കേതിൽ അബു താഹിറിനെയാണ് (28) കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒതുക്കുങ്ങൽ അരിച്ചോൾ കുന്നത്ത് ഇബ്രാഹിമിന്‍റെ വീടിന് നേരെയാണ് പ്രതി എയർഗൺ ഉപയോഗിച്ച് വെടിവെച്ചത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുൻവശത്തെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്.ചൊവ്വാഴ്ച്ച വൈകുന്നേരം എട്ടു മണിയോടു കൂടിയാണ് സംഭവം. രണ്ടു തവണയാണ് വെടിവെച്ചിരിക്കുന്നത്.ശബ്ദം കേട്ടെങ്കിലും എന്താണെന്ന് മനസ്സിലായിരുന്നില്ല. തുടർപരിശോധനയിലാണ് ജനൽ തകർന്നത് കണ്ടെത്തിയത്.മൂന്ന് സ്ത്രീകളടക്കം...

Article
ഇടുക്കി: ഡാമുകൾ തുറന്നു, ജാഗ്രതാ നിർദ്ദേശം

ഇടുക്കി: ഡാമുകൾ തുറന്നു, ജാഗ്രതാ നിർദ്ദേശം

ഇടുക്കി: മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്… തൊടുപുഴ മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു.പാമ്പ്ള ഡാമും തുറക്കുന്നതിന് അനുമതി നൽകിപെരിയാറിന്റെ ഇരു കരകളിലും ഉള്ളവർ അതീവ ജാഗ്രത പുലർത്തണം*കല്ലാർകുട്ടി ഡാമിലെ ഷട്ടറുകൾ തുറക്കുന്നതിന് അനുമതി… മുതിരപ്പുഴ, പെരിയാർ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടർ.*മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു…* പോലീസിന് കർശന നിർദ്ദേശം നൽകി ജില്ലാ കളക്ടർ

Article
കനത്ത മഴ തുടരുന്നു. സ്കൂളുകൾക്ക് അവധി

കനത്ത മഴ തുടരുന്നു. സ്കൂളുകൾക്ക് അവധി

കോട്ടയം∙ മധ്യകേരളത്തിലടക്കം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർകോട്, ജില്ലകളിലും നാളെ വയനാട്, കണ്ണൂർ ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ (നിർദേശം പുറപ്പെടുവിച്ച സമയം 6 മണി) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ...

Article
കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ

കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ

തിരുവനന്തപുരം: കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ. സി ക്ലാസ് പട്ടികയിലേക്കാണ് തരം താഴ്തിയത്. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ അനുവദിക്കാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ചു പിടിക്കാനും നിർദേശം നൽകി. നബാർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തൽ. കേരളാ ബാങ്കിന്‍റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാർഡാണ്. വായ്പ നിയന്ത്രണത്തിൽ വിവിധ ശാഖകളിലേക്ക് കേരള ബാങ്ക് കത്തയച്ചു. റിസർവ്വ് ബാങ്കിന്‍റെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച്...

Article
ഇടിമിന്നൽ വാദം ഏശിയില്ല, ബി എസ്എൻഎൽ കുടുങ്ങി

ഇടിമിന്നൽ വാദം ഏശിയില്ല, ബി എസ്എൻഎൽ കുടുങ്ങി

ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി എസ് എൻ എൽ ൻ്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്. മാർട്ടിൻ്റെ ഫോൺ ശരിയായി പ്രവർത്തിക്കാതിരുന്നതും ഇൻകമിംഗ് കോൾ ലഭിക്കാതിരുന്നതുമാണ്‌. പരാതിപ്പുസ്തകത്തിൽ പരാതി എഴുതി നൽകിയെങ്കിലും പരിഹരിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. ഇടിമിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന എതൃകക്ഷികളുടെ വാദം...

Article
‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് നിരോധിച്ചു

‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് നിരോധിച്ചു

കണ്ടണശ്ശേരി പഞ്ചായത്തിലെ ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ചിരാഗ് ഫുഡ് ആന്‍ഡ് ഡയറി പ്രൊഡക്‌സിന്റെ ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ എന്ന ഉത്പ്പന്നത്തിന്റെ വില്‍പന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ബൈജു പി ജോസഫ് അറിയിച്ചു. മണലൂര്‍, ചേലക്കര ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ഈ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ലേബല്‍ ഇല്ലാതെ ടിന്നുകളില്‍ സൂക്ഷിച്ച നെയ്യ് പിടിച്ചെടുക്കുകയും ചെയ്തു. സാമ്പിളുകളുടെ പരിശോധനയില്‍ നെയ്യോടൊപ്പം എണ്ണയും കലര്‍ത്തിതയായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും 77.6 കി.ഗ്രാം പാക്ക് ചെയ്ത ബോട്ടിലുകളും ടിന്നുകളില്‍ സൂക്ഷിച്ച 27.9...

Article
മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ അമേരിക്കയിലേക്ക്

മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ അമേരിക്കയിലേക്ക്

കൊച്ചി : സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്തു. വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ നടന്ന ചടങ്ങിൽ തങ്കമണി സഹകരണസംഘത്തിന്‍റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്‍റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയടങ്ങിയ കണ്ടെയ്‌നര്‍ മന്ത്രി ഫ്‌ളാഗ് ഓഫ്...