തിരുവനന്തപുരം ∙ ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിക്കും കുഞ്ഞിനും പരുക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി ബാരിയറിൽ തട്ടുകയും യാത്രക്കാർ റോഡിലേക്കു വീഴുകയായിരുന്നു. അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂട്ടര്‍ മേല്‍പ്പാലത്തിനു മുകളില്‍ തന്നെയാണ്. ഏറെ താഴെയുള്ള...
FlashNews:
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
പ്രിൻസിപ്പലിന് എസ്എഫ്ഐ മർദ്ദനം
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളെജിൽ എസ്എഫ്ഐക്കാരുടെ മർദത്തിൽ പ്രിൻസിപ്പലിന് പരുക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളെജിലെ ഒരു അധ്യാപകനും കൊയിലാണ്ടി ആശുപത്രിയിൽ ചികിത്സ തേടി.പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മർദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാർഥികളും രംഗത്തെത്തി. എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്‍റ് അഭിനവ്...
മാനനഷ്ടക്കേസ്: 10 ലക്ഷം രൂപ പിഴ
ന്യൂഡൽഹി ∙ ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ സാമൂഹികപ്രവർത്തക മേധാ പട്കറിന് 5 മാസം വെറും തടവുശിക്ഷ. സക്സേനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡൽഹി സാകേത് കോടതി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതിന് ഒരു വർഷത്തെ സാവകാശം അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീൽ നൽകാനും മേധയ്ക്ക് അനുമതി നൽകി. സ്വന്തം ജാമ്യത്തിൽ വെറുതെ വിടണമെന്ന മേധയുടെ അപേക്ഷ തള്ളിയ കോടതി, പ്രതിയുടെ പ്രായവും അസുഖങ്ങളും കണക്കിലെടുത്തു...
വൈറൽ ഹെപ്പറ്റൈറ്റിസിന് പിന്നിൽ ഷിഗല്ല ബാക്ടീരിയ
മലപ്പുറംജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയിൽ ഈ വർഷം 1420 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും, 5360 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് 11 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് സംശയാസ്പദമായ ഏഴു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.2024 ജൂൺ മാസത്തിൽ 154...
വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഓറഞ്ച് അലർട്ട് 01-07-2024: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 01-07-2024: : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് 02-07-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്...
ദേശീയപാതയില്‍ മണ്ണിടിച്ചില്‍:ഗതാഗതം തിരിച്ചുവിട്ടു
കോഴിക്കോട്: വടകര മുക്കാളിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇതേതുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു. തിങ്കളാഴ്ച രാവിലെയാണ് സംരക്ഷണഭിത്തി തകര്‍ന്നത്. ദേശീയപാത 6 വരിയാക്കി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തുന്ന ഭാഗമാണ് വന്‍തോതില്‍ ഇടിഞ്ഞുവീണത്. സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്ന് റോഡില്‍ പതിച്ചു. തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. മണ്ണ് നീക്കാതെ ഗതാഗം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും, കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍...
ഷംസീറിനെതിരെ ഉയർന്നത് രൂക്ഷ വിമർശനം.
തിരുവനന്തപുരം∙ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്നത് രൂക്ഷ വിമർശനം. സ്പീക്കര്‍ക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്ന് അംഗങ്ങള്‍ പറഞ്ഞു. അമിത് ഷായുടെ മകനെ കാറില്‍ കയറ്റി നടക്കുന്ന ആളുമായി എന്തു ബന്ധമാണ് സ്പീക്കർക്കുള്ളതെന്നും അംഗങ്ങൾ ചോദിച്ചു. പാര്‍ട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയില്‍ അല്ലെന്ന് അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം ജില്ലാ സെക്രട്ടറിയും അംഗങ്ങളും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്തതെന്ന വിമര്‍ശനത്തെ പ്രീണനമെന്നു തെറ്റിദ്ധരിച്ച് സെക്രട്ടറി മറുപടി...
വാണിജ്യ പാചക വാതകത്തിന്‍റെ വില കുറച്ചു
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില കുറച്ചു.ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. ഇതോടെ 1685.50 രൂപയില്‍ നിന്ന് ഇപ്പോൾ വില 1,655ല്‍ എത്തി. നേരത്തെ, ജൂണ്‍ 1നു സിലിണ്ടറിന് 70.50 രൂപ കുറച്ചിരുന്നു. ഒരുമാസം തികയുമ്പോഴാണ് വീണ്ടും വില കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്‍റെ വില നിലവില്‍ കുറച്ചിട്ടില്ല
ക്വാറി ഉടമയുടെ കൊലപാതകത്തിൽ രണ്ടാം പ്രതി അറസ്റ്റിൽ
കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്ടാം പ്രതി സുനിൽ കുമാറാണ് അറസ്റ്റിലായത്. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനിൽ. ഇയാൾ കഴിഞ്ഞ 3 ദിവസമായി ഒളിവിലായിരുന്നു. പാറശാലയിലും നെയ്യാറ്റിൻകരയിലും സർജിക്കൽ മെഡിക്കൽ സ്ഥാപനം നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാൻ ആയുധങ്ങൾ അമ്പിളിയ്ക്ക് വാങ്ങി നൽകിയതെന്നാണു പൊലീസ് നിഗമനം. കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടതു സുനിലാണ്. ഇയാളുടെ കാർ കന്യാകുമാരിയ്ക്ക് സമീപം കുലശേഖരത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയോടെ പാറശാലയിൽനിന്നാണ്...
അടുത്ത മൂന്ന് ദിനം മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പുതുക്കിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ഇന്ന് ( ജൂലൈ 1) കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റ് ജില്ലകളില്‍ മുന്നറിയിപ്പുകളൊന്നും ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മിതമായ മഴയ്ക്ക്...