Home » Articles » Page 71

Archives: Articles

Article
‘എസ്എഫ്ഐ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട’

‘എസ്എഫ്ഐ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട’

തിരുവനന്തപുരം : നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുവെന്ന് എസ്എഫ്ഐയെ കുറിച്ച് സിപിഎമ്മിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെഎസ്യുക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗത്തിലാണ് വി.ഡി സതീശന്റെ മറുപടി.സിദ്ധാർത്ഥന്റെ മരണമുണ്ടായപ്പോൾ ഇത്തരത്തിൽ ഒരു സംഭവം ഇനി ആവർത്തിക്കില്ലെന്നാണ് കേരള മനസ്സാക്ഷി വിചാരിച്ചത്. എന്നാൽ വീണ്ടും സമാനമായ സംഭവങ്ങളുണ്ടാകുന്നു. കാര്യവട്ടം ക്യാമ്പസിലെ ഇരുണ്ട മുറിയിൽ കൊണ്ടുപോയി വിചാരണ...

Article
മാന്നാർ കൊലയിൽ ‘ദൃശ്യം’ മോഡൽ

മാന്നാർ കൊലയിൽ ‘ദൃശ്യം’ മോഡൽ

ആലപ്പുഴ: മാന്നാര്‍ കല കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദൃശ്യം സിനിമയിലേതു പോലെ മൃതദേഹം മാറ്റി കുഴിച്ചിട്ടുവെന്നാണ് കണ്ടെത്തൽ കലയുടെ മൃതദേഹം ആദ്യം ആറ്റിൽ കളയാനാണ് പ്രതികൾ തീരുമാനിച്ചതെന്നും ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറിൽ എത്തിച്ചതെന്നുമാണ് വിവരം. എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോൾ സംശയിക്കുന്നുണ്ട്. 15 വർഷത്തിനിടെ രണ്ട് തവണ സെപ്റ്റിക്...

Article
ഒഴുക്കിൽപെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കിൽപെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടിയിൽ പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയ്ക്കായി (21) തിരച്ചിൽ തുടരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. സഹപാഠിയുടെ പടിയൂർ പൂവത്തെ വീട്ടിൽ എത്തിയ ഇവർ പുഴക്കരയിൽനിന്നു മൊബൈലിൽ ചിത്രങ്ങളും വിഡിയോവും പകർത്തിയ ശേഷം വാട്ടർ അതോറിറ്റിയുടെ ടാങ്കിന്‌ സമീപം പുഴയിൽ ഇറങ്ങി. സമീപത്തു മത്സ്യം പിടിക്കുന്നവരും ടാങ്കിനു മുകളിലുണ്ടായിരുന്ന...

Article
ഹത്രാസ് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ഹത്രാസ് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ഹത്രാസ് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി.ജുഡീഷ്യൽ അന്വേഷണ സമിതിയിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും സത്സംഗത്തിനിടെ തിരക്കിൽപ്പെട്ട് 131 പേർ മരിച്ച സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും അന്വേഷണം. ആഗ്ര എഡിജിപി അനുപം കുലശ്രേഷ്ഠയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനും യുപി സർക്കാർ രൂപംകൊടുത്തു. സംഭവം വിശദമായി അന്വേഷിക്കുമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ പ്രാർഥനാച്ചടങ്ങുകൾക്ക് മാനദണ്ഡം ഏർപ്പെടുത്തുമെന്നു യോഗി ആദിത്യനാഥ്. ദുരന്തത്തിൽ പരുക്കേറ്റ്...

Article
വിമാനയാത്രയ്ക്ക് തടസമായി മയിലുകൾ

വിമാനയാത്രയ്ക്ക് തടസമായി മയിലുകൾ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താ വളത്തിൽ വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച യോഗം ചേരും. ജൂലൈ 5 കാലത്ത് 10 മണിക്ക് കണ്ണൂർ വിമാന താവളത്തിലാണ് യോഗം.ചീഫ് വൈൽഡ് ലൈഫ് വാർഡൻ,എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും.

Article
സ്പെഷ്യൽ കൗൺസിൽ മാറ്റിവെച്ചത് ഭീതി മൂലം

സ്പെഷ്യൽ കൗൺസിൽ മാറ്റിവെച്ചത് ഭീതി മൂലം

തൃശൂർ: സ്പെഷ്യൽ കൗൺസിൽ യോഗം അവസാനനിമിഷം മാറ്റിവെച്ചത് കൗൺസിൽ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഭൂരിപക്ഷം നഷ്ടപ്പെട്ട മേയർ സ്വയം രാജിവെച്ചു പുറത്തു പോകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇന്ന് 4.30 നായിരുന്ന സ്പെഷൽ കൗൺസിൽ വിളിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൗൺസിൽ മാർക്ക് സ്പെഷ്യൽ കൗൺസിലിന്റെ അജണ്ട നൽകിയിരുന്നത്. കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലന്റെ നേതൃത്വത്തിൽ കൗൺസിൽ ഹാളിൽ ചെന്നപ്പോൾ കൗൺസിലിന്റെ മൂന്ന് ഡോറുകളും പൂട്ടിയ നിലയിലായിരുന്നു. കൗൺസിൽ മാറ്റിവെച്ചു വെന്നത്കൗൺസിലർമാർക്ക്...

Article
പോലീസുകാരൻ കാറിടിച്ച് കൊന്നു

പോലീസുകാരൻ കാറിടിച്ച് കൊന്നു

പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി.ബീന (54) ആണ് മരിച്ചത്. ടൗൺ സ്റ്റേഷനിലെ സിപിഒ ലിതേഷിന്റെ കാറാണ് ഇടിച്ചത്. റോഡരികിലൂടെ നടന്നു പോയപ്പോഴാണ് ബീനയെ കാർ ഇടിച്ചു തെറിപ്പിച്ചത്.മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കലക്ടറാണ് ബീന. ഏച്ചൂർ കമാൽ പീടികയ്ക്ക് സമീപം ഉച്ചക്ക് 12.15 ഓടെയാണ് അപകടം നടന്നത്. ഭർത്താവ്: പ്രദീപൻ

Article
റാഗിങ്ങിൽ 17 കുട്ടികൾക്കെതിരെ കേസ്

റാഗിങ്ങിൽ 17 കുട്ടികൾക്കെതിരെ കേസ്

കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങിനെത്തുടർന്ന് നാല് വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവത്തിൽ 17 പേർക്കെതിരെ കേസെടുത്തു. കൊടുവള്ളി പൊലീസാണ് 17 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. പ്ലസ് വൺ കംപ്യൂട്ടർ കൊമേഴ്സ് വിദ്യാർഥികളായ മുഹമ്മദ് ആദിൽ, സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ, ബിഷിർ എന്നിവരുടെ പരാതിയിലാണ് കേസ്. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയുണ്ടായ സംഘർഷത്തിലാണ് നാല് വിദ്യാർഥികൾക്ക് പരുക്കേറ്റത്. കോമ്പസ് കൊണ്ട് കുത്തേറ്റ് വിദ്യാർഥിയുടെ കഴുത്തിലും മുതുകിലും പരുക്കേറ്റു....

Article
ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്.വിഷം കുത്തിവെച്ചാണ് മരണം. ഒമ്പത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും മരിച്ചതായുള്ള വിവരം ലഭിക്കുന്നത്.

Article
പൊലീസിൽ ആർത്താവധി വേണം

പൊലീസിൽ ആർത്താവധി വേണം

കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന് കേരള പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്‍റേതെന്നും ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നുമാണ് ആവശ്യം. മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം. മെഡിസെപ്പിൽ പങ്കാളികളായ പല ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും ലഭിക്കേണ്ട ഡിഎ കുടിശിക...