Home » Articles » Page 68

Archives: Articles

Article
കൊച്ചി കായൽ തൊട്ട് സീ പ്ലെയിൻ

കൊച്ചി കായൽ തൊട്ട് സീ പ്ലെയിൻ

കൊച്ചി: ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുള്ള സീ പ്ലെയിൻ പദ്ധതിയുടെ പരീക്ഷണപ്പറക്കലിനെത്തിച്ച വിമാനം കൊച്ചി ബോൾഗാട്ടി കായലിൽ പറന്നിറങ്ങി.കൊച്ചി കായലിന് മുകളിൽ മൂന്ന് തവണ വട്ടമിട്ട് പറന്ന ശേഷമാണ് ഓളപരപ്പിലേക്ക് സീപ്ലെയിൻ അനായാസമായി ലാന്‍റ് ചെയ്‌തത്. വിമാനത്തിൻ്റെ പൈലറ്റുമാരായ കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്‌ഗർ ബ്രിൻഡ്‌ജർ ഉൾപ്പടെയുള്ള ജീവനക്കാരെ മാലയിട്ട് സ്വീകരിച്ചു. കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള പരീക്ഷണ പറക്കലിനാണ് സീ പ്ലെയിൻ കൊച്ചിയിലെത്തിയത്. കരയിലും കായലിലും പറന്നിറങ്ങാനും പറന്നുയരാനും സീ പ്ലെയിനിന് സാധിക്കും. ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ...

Article
ദിവ്യയെ തള്ളാതെ എം.വി. ജയരാജൻ

ദിവ്യയെ തള്ളാതെ എം.വി. ജയരാജൻ

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിനെതിരായ കൈക്കൂലി ആരോപണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളാതെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ട്. അന്വേഷണത്തിലൂടെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ട്. ദിവ്യയെയോ നവീന്‍ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ, കൊള്ളുകയോ ചെയ്യേണ്ട പ്രശ്‌നമല്ലിത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ടന്നും എംവി ജയരാജന്‍ പറഞ്ഞു. സിപിഎം പെരിങ്ങോം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി. ഇത് സംബന്ധിച്ച് ചില പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്....

Article
‘മുനമ്പത്ത് വര്‍ഗീയ ധ്രൂവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്’

‘മുനമ്പത്ത് വര്‍ഗീയ ധ്രൂവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്’

പാലക്കാട്: മുനമ്പത്ത് ബോധപൂര്‍വമായ വര്‍ഗീയ ധ്രൂവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അനുവദിച്ച ചരിത്രമില്ല. സുരേഷ് ഗോപി എന്തൊക്കയോ പറയുകയാണ്. അതിനൊന്നും മറുപടിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു ‘ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അംഗീകരിക്കില്ല. മുന്‍പും അനുവദിച്ചില്ല, ഇനിയും അനുവദിക്കില്ല. ഇടുതപക്ഷമാണ് കേരളത്തെ ഇങ്ങനെ വളര്‍ത്തിയെടുത്തത്. മുനമ്പം അല്ല, കേരളത്തില്‍ എവിടെയായാലും ഭൂമിയില്‍ നിന്ന് ആരെയും ഒഴിപ്പിക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. കോടതിയുള്‍പ്പടെയുളള സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതൊക്കെ...

Article
വയനാടും ചേലക്കരയിലും കൊട്ടിക്കലാശം നാളെ

വയനാടും ചേലക്കരയിലും കൊട്ടിക്കലാശം നാളെ

കല്‍പ്പറ്റ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെ നടക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളില്‍ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ പൊതുയോഗത്തിലും പങ്കെടുക്കും. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്കാഗാന്ധി നാളെ കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. കല്‍പ്പറ്റയിലും തിരുവമ്പാടിയിലുമാണ് പ്രിയങ്കയും രാഹുലും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുക. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍...

Article
ഇന്ത്യ നേരിടുന്നത് ഗുരുതര കാലാവസ്ഥാ പ്രതിസന്ധി, മരണം കേരളത്തില്‍

ഇന്ത്യ നേരിടുന്നത് ഗുരുതര കാലാവസ്ഥാ പ്രതിസന്ധി, മരണം കേരളത്തില്‍

സയന്‍സ് ഡെസ്‌ക്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2024-ല്‍ ഇന്ത്യ കൂടുതല്‍ തീവ്ര കാലാവസ്ഥാ സംഭവങ്ങളും ഉയര്‍ന്ന നാശനഷ്ടങ്ങളും നേരിട്ടതായി സിഎസ്ഇയും ഡൗണ്‍ ടു എര്‍ത്തിന്റെ വാര്‍ഷിക കാലാവസ്ഥാ റിപ്പോര്‍ട്ടും പറയുന്നു. 2024ലെ ആദ്യ ഒമ്പത് മാസത്തിനുള്ളില്‍ 3,000-ത്തിലധികം പേര്‍ മരിച്ചു, 200,000-ത്തിലധികം വീടുകള്‍ തകര്‍ന്നു.മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ കാണുന്നത്, ഏറ്റവും കൂടുതല്‍ മരണങ്ങള്‍ കേരളത്തിലാണ്സിഎസ്ഇ ഡയറക്ടര്‍ ജനറലും ഡൗണ്‍ ടു എര്‍ത്തിന്റെ എഡിറ്ററുമായ സുനിത നരേന്‍ നടത്തിയ ഓണ്‍ലൈന്‍ വെബിനാറിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്....

Article
എലിയെ പിടിക്കാൻ  തേങ്ങാപ്പൂളില്‍ വച്ച വിഷം കഴിച്ച് 15കാരി മരിച്ചു

എലിയെ പിടിക്കാൻ  തേങ്ങാപ്പൂളില്‍ വച്ച വിഷം കഴിച്ച് 15കാരി മരിച്ചു

ആലപ്പുഴ: സ്കൂള്‍ വിദ്യാർത്ഥിനി എലി വിഷം കഴിച്ച്‌ മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടില്‍ എലിയുടെ ശല്യത്തെ തുടർന്ന് തേങ്ങാപ്പൂളില്‍ വിഷം ചേർത്ത് വച്ചിരുന്നു. വൈകിട്ട് സ്കൂള്‍ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ട അമ്മൂമയുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയില്‍ പോയ സമയത്താണ് സംഭവം.

Article
ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ചെറുതുരുത്തി – പൊന്നാനി റോഡില്‍ പുളിഞ്ചോട് മുതല്‍ പള്ളം സെന്റര്‍ വരെയുള്ള ഭാഗത്തെ ടാറിങ് പ്രവൃത്തികള്‍ ഇന്നും നാളെയും (നവംബര്‍ 10, 11) നടക്കുന്നതിനാല്‍ ടാറിങ് പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. തലശ്ശേരി, പൊന്നാനി ഭാഗത്തുനിന്ന് പട്ടാമ്പി, ചെറുതുരുത്തി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ തലശ്ശേരിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് വരവൂര്‍, മുള്ളൂര്‍ക്കര വഴി സംസ്ഥാന പാതയില്‍ പ്രവേശിച്ചും കാര്‍, ബൈക്ക്, ഓട്ടോ മുതലായ വാഹനങ്ങള്‍ പള്ളത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് കനാല്‍...

Article
സന്ദീപ് വാര്യർ ഇനി സഖാവ് സന്ദീപ് വാര്യർ ?

സന്ദീപ് വാര്യർ ഇനി സഖാവ് സന്ദീപ് വാര്യർ ?

പാലക്കാട്: സന്ദീപ് വാര്യർ ഇനി സഖാവ് സന്ദീപ് വാര്യർ’ അദ്ദേഹം സിപിഐയിലേക്ക് വരുമെന്നാണ് റിപ്പോർട്ട് ‘ വരവ് സി പി ഐ നിഷേധിച്ചിട്ടില്ല. പക്ഷേ ചില നിബന്ധകളിൽമേലുള്ള ചർച്ച നടക്കുകയെന്നാണ് റിപ്പോർട്ട് ‘ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം സന്ദീപ് വന്നേക്കും എന്ന സൂചന തന്നെയാണ് നൽകുന്നത്. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്ന് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു. പലതരത്തിലുളള ആശയവിനിമയം നടക്കുമെന്നും സുരേഷ് രാജ് പറഞ്ഞു.സിപിഐയിലേക്ക് ആര് വരാന്‍ തയ്യാറായാലും...

Article
കാനഡയിലേക്ക് പറക്കാൻ വിയർക്കും

കാനഡയിലേക്ക് പറക്കാൻ വിയർക്കും

എസ്.ഡി.എസ്നിർത്തലാക്കിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ഇനി ദൈർഘ്യമേറിയ വിസ നടപടി ക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും.