Home » Articles » Page 66

Archives: Articles

Article
പുതിയ സാങ്കേതികവിദ്യയെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍വനിതകള്‍ ശ്രദ്ധിക്കണം

പുതിയ സാങ്കേതികവിദ്യയെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍വനിതകള്‍ ശ്രദ്ധിക്കണം

കൊച്ചി: പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ വനിതകള്‍ സദാ ശ്രദ്ധിക്കണമെന്ന് കൊച്ചിയില്‍ സമാപിച്ച ജെനറേറ്റീവ് എഐ കോണ്‍ക്ലവില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ശ്വവത്കരണത്തില്‍ നിന്നും മോചനം നേടാനുള്ള സുപ്രധാന വഴി പുതിയ സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടുകയാണെന്നും കോണ്‍ക്ലേവില്‍ നടന്ന ‘സാങ്കേതികവിദ്യയില്‍ പുതിയ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്നതില്‍ ജെന്‍ എഐയുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, ഡിജിറ്റല്‍ സര്‍വകലാശാല പ്രൊഫ. ഡോ. എലിസബത്ത് ഷേര്‍ളി, ഐബിഎം മാനേജിംഗ് പാര്‍ട്ണര്‍ ആന്‍ഡ് ക്ലയിന്‍റ് ഇനോവേഷന്‍...

Article
കുഞ്ഞുകൈകള്‍ എറിഞ്ഞുലക്ഷം വിത്തുപന്തുകള്‍

കുഞ്ഞുകൈകള്‍ എറിഞ്ഞുലക്ഷം വിത്തുപന്തുകള്‍

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി ജില്ലയിലെ 1024 വിദ്യാലയങ്ങളിലും 3030 അങ്കണവാടികളിലും തയ്യാറാക്കിയ ആയിരക്കണക്കിന് വിത്തുപന്തുകള്‍, കുഞ്ഞുകൈകള്‍ ഭൂമിയിലേക്ക് എറിഞ്ഞു. ജില്ലാതല ഉദ്ഘാടനം പീച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷനായി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ഗ്രാമപഞ്ചായത്ത് അംഗം ബാബു തോമസ്, കെ.എഫ്.ആര്‍.ഐ. ഔഷധ...

Article
മോഡേൺ മെഡിസിനിലും അടിമുടി മായം

മോഡേൺ മെഡിസിനിലും അടിമുടി മായം

ഷെഡ്യൂള്‍ എക്സ്’ മരുന്നുകള്‍ തെറ്റായി ലേബല്‍ ചെയ്ത് വില്‍പ്പന; മരുന്നു കമ്പനിക്കെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കേസെടുത്തു മലപ്പുറം: വില്‍പ്പനയില്‍ അതീവ നിയന്ത്രണമുള്ള ‘ഷെഡ്യൂള്‍ എക്സ്’ വിഭാഗത്തില്‍ പെട്ട മരുന്ന് ‘ഷെഡ്യൂള്‍ എച്ച്’ എന്ന് തെറ്റായി ലേബല്‍ ചെയ്ത് വില്‍പ്പന നടത്തിയ മരുന്നു നിര്‍മ്മാതാക്കള്‍ക്കെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കേസെടുത്തു. കോഴിക്കോട് റീജിയണൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ വി.എ വനജയുടെ നേതൃത്വത്തില്‍ തിരൂരില്‍ വ്യാഴാഴ്ച (ജൂലൈ 11) നടത്തിയ പരിശോധനയിലാണ് തെറ്റായി ലേബല്‍ ചെയ്ത മരുന്നുകള്‍ കണ്ടെടുത്തത്. കെറ്റ്ഫ്ലിക്സ്...

Article
വടക്കൻ കേരളത്തിൽ മഴ കനക്കും

വടക്കൻ കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. തുടർന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റും, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം, കേരള തീരത്തും, തമിഴ്‌നാട്...

Article
കനത്ത മഴയ്ക്കിടെ 60 പേരെ കാണാതായി

കനത്ത മഴയ്ക്കിടെ 60 പേരെ കാണാതായി

കനത്ത മഴയ്ക്കിടെ നേപ്പാളിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് രണ്ടു ബസുകൾ നദിയിലേക്ക് വീണ് ഒഴുക്കിൽപെട്ടു. ബസിൽ ഡ്രൈവർമാരടക്കം 63 പേരുണ്ടായിരുന്നെന്നാണ് വിവരം. മൂന്നുപേർ ചാടി രക്ഷപ്പെട്ടു. പുലര്‍ച്ചെ 3.30നാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും തൃശൂലി നദി കരകവിഞ്ഞ് ഒഴുകുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണെന്നാണ് വിവരം.സെന്‍ട്രല്‍ നേപ്പാളിലെ മദന്‍ – ആശ്രിത് ഹൈവേയില്‍നിന്നാണ് ബസുകള്‍ തൃശൂലി നദിയിലേക്ക് വീണത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ബസുകള്‍ കണ്ടെത്താന്‍ തീവ്രശ്രമം നടക്കുന്നുണ്ട്. സംഭവത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാന്‍ ദഹല്‍...

Article
ജിഎസ്ടി നിരക്കുകൾ കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ

ജിഎസ്ടി നിരക്കുകൾ കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ

ഡെൽഹി: ജിഎസ്ടി നിരക്കുകൾ കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ. നിരക്കുകൾ കൂടുതലെന്ന പരാതി ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ആദായ നികുതി സ്ലാബുകളിലും മാറ്റം വേണമെന്നാണ് നിർദ്ദേശം. പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് ഈ നിർദ്ദേശം ഉയർന്നത്. ഗ്രാമീണ മേഖലയ്ക്കും തൊഴിലിനും ഊന്നൽ നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിർമ്മാണ രംഗത്തെ തൊഴിലുകൾ കണക്കിൽ കൂട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ 16 ലക്ഷം തൊഴിലുകൾ ഇന്ത്യയിൽ നഷ്ടമായെന്നാണ് പുതിയ റിപ്പോർട്ട് വന്നിരുന്നു. അസംഘടിത മേഖലയിൽ 10 ശതമാനം തൊഴിൽ കുറഞ്ഞു. നോട്ടു നിരോധനവും...

Article
നിര്‍മിത ബുദ്ധിയില്‍ അത്ഭുതങ്ങളുമായിപതിനഞ്ചുകാരന്‍ ഉദയ്ശങ്കര്‍

നിര്‍മിത ബുദ്ധിയില്‍ അത്ഭുതങ്ങളുമായിപതിനഞ്ചുകാരന്‍ ഉദയ്ശങ്കര്‍

തമ്മനം സ്വദേശിയായ പതിനഞ്ചുകാരന്‍ ഉദയ് ശങ്കറിന് നിര്‍മ്മിതബുദ്ധിയില്‍ ആദ്യ പേറ്റന്റുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തന്റെ അച്ഛമ്മയ്ക്ക് ചെയ്ത ഒരു ഫോണ്‍കോളാണ് കാരണമായത്. കുട്ടി ഫോണ്‍ ചെയ്തപ്പോള്‍ എന്തോ തിരക്കിലായിരുന്ന അച്ഛമ്മ പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ നിര്‍മ്മിതബുദ്ധി കൊണ്ട് അച്ഛമ്മയെ സൃഷ്ടിച്ച് തന്നെ സംസാരിക്കാമെന്ന് ഉദയ് ശങ്കറും തീരുമാനിച്ചു. ഉറവ് അഡ്വാന്‍സ്ഡ് ലേണിംഗ് സിസ്റ്റംസ് എന്ന സ്റ്റാര്‍ട്ടപ്പ് ഈ കുട്ടി തുടങ്ങുന്നത് ഇങ്ങനെയാണ്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഭാഷിണി എന്ന ആപിനാണ് ഉദയിന് ഇന്ത്യാ...

Article
അത്ഭുതപ്പെടുത്തുന്ന ഭാവിയെ മുന്നില്‍ കാണിച്ച് ജെന്‍ എഐ പ്രദര്‍ശനം

അത്ഭുതപ്പെടുത്തുന്ന ഭാവിയെ മുന്നില്‍ കാണിച്ച് ജെന്‍ എഐ പ്രദര്‍ശനം

സമീപഭാവിയില്‍ തന്നെ നമ്മുടെ ദൈനംദിന ജീവിതം എങ്ങിനെ നിര്‍മ്മിതബുദ്ധിയിലധിഷ്ഠിതമാകും എന്ന നേര്‍ക്കാഴ്ച നല്‍കുന്നതാണ് കൊച്ചിയില്‍ നടക്കുന്ന കെഎസ്ഐഡിസി സംഘടിപ്പിച്ച ദ്വിദിന ജെനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശനം. ചരക്ക് നീക്കം മുതല്‍ റിക്രൂട്ട്മന്‍റ് വരെ, കായികമേഖല മുതല്‍ അതിഥിത്തൊഴിലാളികള്‍ വരെ ഇങ്ങനെ സമസ്തമേഖലകളെയും തൊട്ടു കൊണ്ടാണ് മാറ്റത്തിന്‍റെ സാങ്കേതികവിദ്യയുടെ വരവ്. സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്ത ജെന്‍ എഐ കോണ്‍ക്ലേവിന്‍റെ പ്രദര്‍ശനം തുടങ്ങുന്ന സ്ഥലത്ത് തന്നെ ഒരുക്കിയിട്ടുള്ളത് ഒരു ടേബിള്‍ ടെന്നീസാണ്....

Article
കളക്ടറുടെ സ്നേഹസമ്മാനമായി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന യാത്ര

കളക്ടറുടെ സ്നേഹസമ്മാനമായി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന യാത്ര

മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ സ്നേഹ സമ്മാനമായി വളാഞ്ചേരി ജി.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന യാത്ര. കളക്ടറുടെ അതിഥികളായി വിദ്യാര്‍ഥികള്‍ മലപ്പുറം കളക്ടറേറ്റും കോട്ടക്കുന്നും സന്ദര്‍ശിച്ചു. കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഏർപ്പാടാക്കിയ എ.സി ബസ്സില്‍ പ്രധാനാധ്യാപകൻ പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ മലപ്പുറത്തെത്തിയത്.സ്നേഹപൂർവ്വം കുട്ടികളെ സ്വീകരിച്ച ജില്ലാ കളക്ടർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവരുമായി ഏറെ നേരം സംവദിച്ചു. കളക്ടർ കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്...

Article
ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

കണ്ണൂർ: കണ്ണൂർ കുടിയാൻ മലയിൽ ഭാര്യയെ ഭർത്താവ് ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അതേ തുടർന്നുണ്ടായ സംഘർഷത്തിനുമൊടുവിലാണ് നാരായണൻ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അതേ സമയം, നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊഴി എടുത്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതിന് ശേഷം മാത്രമേ സംഭവത്തിൽ...