Home » Articles » Page 36

Archives: Articles

Article
അന്ത്യാഞ്ജലി: നാളെ സംസ്കാരം

അന്ത്യാഞ്ജലി: നാളെ സംസ്കാരം

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മൃതദേഹം ശനിയാഴ്‌ച സംസ്‌കരിക്കും. ഇന്നലെ രാത്രി രാത്രി 9.51 ഓടെയായിരുന്നു അന്ത്യം. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എഐസിസി ആസ്ഥാനത്ത്‌ പൊതുദ‍ർശനത്തിന്‌ വെക്കും. രാജ്യത്ത് സർക്കാ‍ർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മു‍ർമു, പ്രധാനമന്ത്രിയെന്ന് നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ,...

Article
എംടിയുടെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തി

എംടിയുടെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തി

ന്യൂഡല്‍ഹി: എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സിനിമയിലും സാഹിത്യത്തിലും ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളായിരുന്നു എംടി വാസുദേവന്‍ നായര്‍ മോദി എക്‌സില്‍ പറഞ്ഞു. ‘മലയാള സിനിമയിലും സാഹിത്യത്തിലും ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളായിരുന്നു എംടി വാസുദേവന്‍ നായര്‍. മനുഷ്യവികാരങ്ങളെ ആഴത്തില്‍ പര്യവേക്ഷണം ചെയ്യുന്ന അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തിയിട്ടുണ്ട്. ഇനിയും നിരവധി പേര്‍ക്ക് പ്രചോദനം നല്‍കും. നിശബ്ദരും അരികുവല്‍ക്കരിക്കപ്പെട്ടവരുമായവര്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും...

Article
വിട..!

വിട..!

ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

Article
ശബരിമല ഭക്തി സാന്ദ്രമാക്കി തങ്ക അങ്കിയെത്തി

ശബരിമല ഭക്തി സാന്ദ്രമാക്കി തങ്ക അങ്കിയെത്തി

ശബരിമല: തങ്ക അങ്കി ചാർത്തിയ അയ്യനെ കണ്ട് സായൂജ്യം അടഞ്ഞു ആയിരക്കണക്കിന് ഭക്തജനങ്ങൾ. വൈകിട്ട് സന്നിധാനത്ത് എത്തിച്ച തങ്ക അങ്കി അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധന നടത്തി. ശേഷം ഭക്തരെ പതിനെട്ടാംപടി കയറ്റി ദർശനം അനുവദിച്ചു. ഡിസംബർ 22 ഞായറാഴ്ച്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വൈകീട്ട് 5 മണിക്ക് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി. സന്നിധാനത്ത് എത്തിച്ചേർന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ....

Article
വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍

വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍

ചെന്നൈ: അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 37കാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഉച്ചയോടെ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ്...