Home » Articles » Page 2

Archives: Articles

Article
ബംഗാൾ : ബിജെപി 50 സീറ്റ് പോലും കടക്കില്ല – ടിഎംസി

ബംഗാൾ : ബിജെപി 50 സീറ്റ് പോലും കടക്കില്ല – ടിഎംസി

മുസ്‌തഫ . കെ . വി . കെ *അമിത് ഷായുടെ പ്രസ്താവന പൊള്ളയായ വാദങ്ങളെ അടിസ്ഥാനമാക്കിയുള്ളത്.പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപി 50 സീറ്റ് പോലും കടക്കില്ലെന്ന് ടിഎംസി നേതാവ് ബ്രത്യ ബസു. അമിത് ഷായുടെ പ്രസ്താവന പൊള്ളയായ വാദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ടിഎംസി നേതാവും പശ്ചിമബംഗാൾ വിദ്യാഭ്യാസ മന്ത്രിയുമായ ബ്രത്യ ബസു പറഞ്ഞു. 2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാജ പ്രചാരണം...

Article
ഗർഭപാത്രത്തിന് ഇൻഷ്വറൻസില്ലെന്ന്: യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെതിരെ വിധി

ഗർഭപാത്രത്തിന് ഇൻഷ്വറൻസില്ലെന്ന്: യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെതിരെ വിധി

ഗർഭപാത്രത്തിന് ഇൻഷ്വറൻസില്ലെന്ന്: യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെതിരെ വിധി മലയാളത്തിലും ഇംഗ്ലീഷിലും വ്യത്യസ്ത നിബന്ധനകൾ, ഗുരുതര വീഴ്ചയെന്ന് കോടതി, ഇൻഷുറൻസ് കമ്പനിയോട് ക്ളെയിമും നഷ്ടവും നൽകുവാൻ വിധി. തൃശൂർ: തെറ്റായ നിബന്ധനകൾ ചമച്ച്, ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കല്ലേറ്റുംകര കള്ളിവളപ്പിൽ വീട്ടിൽ കെ.എഫ്.തോമസ്, ഭാര്യ മേരി തോമസ് എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി തൃപ്പൂണിത്തുറയിലുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്. മേരി...

Article
കുറി സംഖ്യ നൽകിയില്ല, കൊടുങ്ങല്ലൂർ ഫിൻസിയർ കുറീസിനെതിരെ വിധി.

കുറി സംഖ്യ നൽകിയില്ല, കൊടുങ്ങല്ലൂർ ഫിൻസിയർ കുറീസിനെതിരെ വിധി.

തൃശൂർ : കുറി നടത്തി സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ വളയൽ വീട്ടിൽ സെയ്താവൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരുള്ള ഫിൻസിയർ കുറീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. സെയ്താവൻ, എതിർകക്ഷി സ്ഥാപനം തുടങ്ങിയ കുറികൾ കൃത്യമായി വെച്ചുവന്നിരുന്നു. ഓരോ കുറിയിലും 772500 രൂപ വീതം 1545000 രൂപ വെച്ചിട്ടുള്ളതാകുന്നു.പിന്നീട് കുറി കൃത്യമായി എതിർകക്ഷി സ്ഥാപനം നടത്തുകയുണ്ടായില്ല.കുറിപ്രകാരം അടച്ച സംഖ്യ തിരികെ നൽകുകയും ചെയ്തില്ല.തുടർന്ന്...

Article
നിക്ഷേപം തിരികെ നല്കിയില്ല, മലബാർ വികാസ് നിധി ലിമിറ്റഡിനെതിരെ വിധി

നിക്ഷേപം തിരികെ നല്കിയില്ല, മലബാർ വികാസ് നിധി ലിമിറ്റഡിനെതിരെ വിധി

തൃശൂർ : നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വാടാനപ്പിള്ളിയിലെ കണ്ടംചക്കി വീട്ടിൽ ജയമോഹൻ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊക്കാലയിലെ മലബാർ വികാസ് നിധി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.ജയമോഹൻ അഞ്ച് ലക്ഷം രൂപ വീതം എതിർകക്ഷി സ്ഥാപനത്തിൽ പത്ത് ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്.കാലാവധി കഴിഞ്ഞ്, നിരന്തരം ബന്ധപ്പെട്ടതിനെത്തുടർന്ന് അഞ്ച് ലക്ഷം രൂപ തിരിച്ച് നൽകുകയുണ്ടായി. ബാക്കി അഞ്ച് ലക്ഷം രൂപ തിരികെ...

Article
ഹോസ്റ്റലിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ

ഹോസ്റ്റലിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ

ആലപ്പുഴ: ഹോസ്റ്റലിൽ പെൺകുട്ടി മരിച്ച നിലയിൽ. ചെന്നിത്തല നവോദയ സ്കൂളിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം പത്താം ക്ലാസിൽ പഠിക്കുന്ന സ്നേഹ എന്ന പെൺകുട്ടിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈ വേലിക്കകത്ത് ഷിജു അനില ദമ്പതികളുടെ മകളാണ്.

Article
ലൈഫ് മിഷൻ: പെരിഞ്ഞനത്ത് മാത്രം നിർമ്മിച്ചത് 262 വീടുകൾ

ലൈഫ് മിഷൻ: പെരിഞ്ഞനത്ത് മാത്രം നിർമ്മിച്ചത് 262 വീടുകൾ

തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിലൂടെ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 262 കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി കഴിയാം. കഴിഞ്ഞ നാലു വർഷത്തിൽ 262 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് പദ്ധതിയെ ഏറ്റവും മാതൃകാപരമായ രീതിയിൽ നടപ്പിലാക്കിയിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്. ഭവന പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകൾ ലഭിച്ചതിൽ രേഖാ നിർണ്ണയം പൂർത്തിയാക്കിയ 262 കുടുംബങ്ങൾക്കാണ് പഞ്ചായത്ത് വീട് നിർമ്മിച്ചത്. അതിനായി ഓരോ ഗുണഭോക്താക്കൾക്കും നാല് ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്ത് അനുവദിച്ചു നൽകി. ജനറൽ വിഭാഗത്തിനായി 6,38,54,861 രൂപയും പട്ടികജാതി...

Article
നിമിഷയെ രക്ഷിക്കാൻ കേന്ദ്രം

നിമിഷയെ രക്ഷിക്കാൻ കേന്ദ്രം

ഡെൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്ന് കേന്ദ്രം. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ, ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ . നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ്കേന്ദ്ര സർക്കാർ പറയുന്നത്.പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും...

Article
വാഗ്ദാനം നിറവേറ്റി മന്ത്രി കെ. രാജന്‍;

വാഗ്ദാനം നിറവേറ്റി മന്ത്രി കെ. രാജന്‍;

67 പേര്‍കൂടി ഭൂമിയുടെ അവകാശികളായി പാണഞ്ചേരി വില്ലേജിലെ ചുവന്നമണ്ണ്, കുതിരാന്‍ – ഇരുമ്പുപാലം സെന്ററുകളില്‍ നടന്ന ചടങ്ങുകളില്‍ 67 പേര്‍ക്ക് റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍ പട്ടയം വിതരണം ചെയ്തു. തൃശ്ശൂര്‍ താലൂക്കിലെ പാണഞ്ചേരി വില്ലേജില്‍ രാജീവ് ദശലക്ഷം നഗറിലെ 42 പേര്‍ക്കും ഇരുമ്പ് പാലം നിവാസികളായ 21 പേര്‍ക്കും അതിദരിദ്രര്‍ക്കുള്ള 4 പട്ടയങ്ങളുമാണ് മന്ത്രി വിതരണം ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് എംഎല്‍എയും ചീഫ് വിപ്പും ആയി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഒരു കുടുംബ യോഗത്തില്‍ പങ്കെടുക്കാന്‍...

Article
സപ്ലൈകോയിൽ ജോലി തട്ടിപ്പ്

സപ്ലൈകോയിൽ ജോലി തട്ടിപ്പ്

സപ്ലൈകോയിൽ ജോലി കൊച്ചി:സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറൽ മാനേജർ വി കെ അബ്ദുൽ ഖാദർ അറിയിച്ചു.സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ പി.എസ്.സി മുഖേനയാണ് നിയമിക്കുന്നത്. താത്കാലിക നിയമനങ്ങൾ നടത്തുന്നതിന് മുൻപ് മുഖ്യധാരാ പത്രങ്ങളിലും സപ്ലൈകോയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്.വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സപ്ലൈകോ ജനറൽ മാനേജർ മുന്നറിയിപ്പു നൽകി. www.supplycokerala.com...

Article
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 42 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ 7 സാമ്പിളുകള്‍ നെഗറ്റീവ്...