കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ശക്തമായ മഴയിൽ മരം വാഹനങ്ങൾക്ക് മുകളിലേക്ക് കടപുഴകി വീണ് ഒരാൾ മരണപ്പെട്ടു. നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിലാണ് കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണത്. കാറിൽ പിൻ സീറ്റിൽ യാത്രചെയ്തതിരുന്ന ഒരാളാണ് മരണപ്പെട്ടത്. ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇത് വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിൻ്റെയും കാറിന്‍റേയും മുകളിലേക്ക് മണ്ണും മരവും പതിച്ചത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡിന് കുറുകെ വീണ...
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
എസ്എഫ്ഐയെ പരിഹസിച്ച് ശിവൻകുട്ടി
തിരുവനന്തപുരം:എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിപ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെ എസ് എഫ് ഐ നടത്തുന്ന സമരത്തെയാണ് ശിവൻകുട്ടി കളിയാക്കിയത്. കൂറെ നാളായി സമരം ചെയ്യാതിരുന്നവരല്ലെ ഉഷാറായി വരട്ടെ. അവർ എന്താണ് മനസിലാക്കിയിരിക്കുന്നതെന്നറിയില്ല,തെറ്റുധാരണയാവാമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും സമര ആരംഭിച്ചു. മലപ്പുറം കലക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ്...
നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യുവാണ് ‘ആഹ്വാനം ചെയ്തത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‍യുവും എഎസ്എഫും. ഇവർക്ക് പുറമേ എസ്എഫ്ഐയും സമര രംഗത്തുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കെഎസ്‌യു മാർച്ചിൽ സംഘർഷമുണ്ടായി. കൊല്ലത്ത് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തിരുവനന്തപുരത്ത് കെഎസ് യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച്...
തോൽവി: കേരള കോൺഗ്രസിൽ ഭിന്നത
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് കാരണമായെന്ന കാര്യത്തിൽ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മറ്റിയിൽ ഭിന്നതമുൻ എംപി തോമസ് ചാഴികാടനും ജോസ് കെ മാണിയും രണ്ടു തട്ടിൽ. കമ്മിറ്റി യോഗത്തിലായിരുന്നു ചാഴികാടന്‍റെ വിമർശനം. തെരഞ്ഞെടുപ്പിന് മുമ്പായി പാലായിൽ നടന്ന നവകേരള സദസിലെ ശകാരം അടക്കം തിരിച്ചടിച്ചു. കോട്ടയം മണ്ഡലത്തിൽ ഇടതു മുന്നണിക്ക് സ്ഥിരകമായി ലഭിക്കുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായി. മുമ്പ് ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വിഎന്‍ വാസവന് ലഭിച്ച വോട്ടുകള്‍ ചിലയിടങ്ങളില്‍ ഇത്തവണ ലഭിച്ചില്ല....
3.98 കോടിയുടെ സൈബർ തട്ടിപ്പ്: മലയാളി അറസ്റ്റിൽ
മുംബൈ: മുതിർന്ന പൗരനെ കബളിപ്പിച്ച് 3.98 കോടി രൂപയുടെ സൈബർ തട്ടിപ്പു നടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. സംഭവത്തിൽ മസ്ജിദ് ബന്ദറിൽ വാടകയ്ക്ക് താമസിച്ചിരുന്ന അനുപ് കുമാർ കുരിക്കോട്ടൽ(43) എന്നയാളാണ് അറസ്റ്റിലായത്. സിപി ടാങ്കിൽ നിന്നുള്ള 72 കാരൻ പൊലീസിനെ സമീപിക്കുകയും വഞ്ചന, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നീ കുറ്റങ്ങൾ ചുമത്തി അജ്ഞാതനായ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് വിഷയം ആദ്യം പുറത്തുവന്നത്.തന്‍റെ പേര് നരേഷ് എന്നാണെന്നും താന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...
ബസ് മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു
എറണാകുളം മാടവനയിൽ ബസ് മറിഞ്ഞ് ഒരു ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി സ്വദേശി ജിജോ ആണ് മരിച്ചത്. അപകടത്തിൽ ഏഴു യാത്രക്കാർക്ക് പരിക്കുണ്ട് എന്നാണ് പ്രാഥമിക വിവരം. ഫയർ and റെസ്ക്യൂ സേനാഗംങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ന ടത്തി .പോലിസും. സ്ഥലത്ത് ഉണ്ട്.കല്ലട ബസാണ് മറിഞ്ഞത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലായിരുന്നു ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികനെ രക്ഷിച്ചെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മുക്കാല്‍ മണിക്കൂറോളം ബൈക്ക് യാത്രികന്‍ ബസിനടയില്‍പ്പെട്ട് കിടക്കേണ്ടിവന്നെന്നും ക്രെയിന്‍ എത്തിയതിന് ശേഷമാണ് പുറത്തെത്തിച്ചതെന്നും ദൃക്സാക്ഷികള്‍...
സ്റ്റാലിനെ വച്ച് പിളർത്താൻ നീക്കം
ന്യൂഡൽഹി: പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ മോദിയുടെ കരുനീക്കം. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഡിഎംകെയെ മുന്നിൽ നിർത്താനാണ് തീരുമാനം. സ്പീക്കർ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാർ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നതായി സൂചനയുണ്ട്. ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസിനു പദവി നൽകാതെ ഡിഎംകെയ്ക്ക് നൽകുക വഴി പ്രതിപക്ഷ നീക്കങ്ങൾക്ക് വിള്ളലുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കക്ഷി നിലയിൽ പ്രതിപക്ഷ നിരയിൽ 101 അംഗങ്ങളുമായി കോൺഗ്രസാണ് ഒന്നാമത്. പ്രതിപക്ഷ കക്ഷികളിൽ എസ്പിക്കും തൃണമൂൽ കോൺഗ്രസിനും പിന്നിലാണ്...
ഇന്ന് അതിശക്ത മഴ
12 ജില്ലകളിൽ മഴ മുന്നറിയിപ്പ്;3 ജില്ലകളിൽ ഓറഞ്ച് അലർട്ട്* സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ...
നാല് ബൾബ്: 34,165 രൂപ വൈദ്യുതബിൽ
ഇടുക്കി അയ്യപ്പൻകോവിലിൽ നിർധന കുടുംബത്തിന് ഭീമമായ ബിൽ നൽകി കെ.എസ്.ഇ.ബി. മേരികുളം സ്വദേശി ആഗസ്തിക്കാണ് 34,165 രൂപയുടെ ബിൽ ലഭിച്ചത്. ബിൽ കുടിശ്ശികയായതോടെ കെ.എസ്.ഇ.ബി വൈദ്യുതബന്ധവും വിച്ഛേദിച്ചു. സ്വന്തമായുള്ള രണ്ട്ുമുറി വീട്ടിൽ ആഗസ്തിയും മകളും മാത്രമാണ് താമസം. വീട്ടിൽ ആകെയുള്ളത് നാല് സി.എഫ്.എൽ ബൾബുകൾ. ഇലക്ട്രിക് ഉപകരണങ്ങൾ ഒന്നും തന്നെയില്ല. എന്നിട്ടും ഇവർക്ക് ലഭിച്ചത് 34,165 രൂപയുടെ ബില്ലാണ്. കൂലിപ്പണിക്കാരനായ ആഗസ്തിക്ക് 2006 മുതൽ നാളിതുവരെ ലഭിച്ചത് പരമാവധി 298 രൂപയുടെ ബില്ലാണ്. വൈദ്യുതബന്ധം വിച്ഛേദിച്ചതോടെ പൊതുപ്രവർത്തകരടക്കം...
ആളില്ലാ പണം ഇനി സുരക്ഷിതം
തിരുവനന്തപുരം: അന്തരിച്ചവരുടെ അവകാശികളില്ലാത്ത ട്രഷറി അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപ. ഏകദേശം 3000 കോടിയോളം രൂപയുണ്ടെന്നാണ് കണക്ക്. ഇത്തരത്തിലുള്ള അക്കൗണ്ടുകളിലെ പണം തട്ടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി കണ്ടെത്തല്‍. തുടര്‍ന്ന് പണം റവന്യൂ അക്കൗണ്ടിലേയ്ക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്.മൂന്നുവര്‍ഷമോ അതിലധികമോ തുടര്‍ച്ചയായി ഇടപാടുകള്‍ നടക്കാത്ത മൂന്നുലക്ഷത്തോളം അക്കൗണ്ടുകളുണ്ട്. ഇത്തരം അക്കൗണ്ടുകളെ നിര്‍ജീവമെന്ന് വിലയിരുത്തി പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്കു മാറ്റാന്‍ നിയമവകുപ്പ് നേരത്തെ ശുപാര്‍ശചെയ്തിരുന്നു. അടുത്തിടെ കഴക്കൂട്ടം സബ്ട്രഷറിയില്‍ പെന്‍ഷന്‍കാരിയുടെയും പരേതരുടെയും അക്കൗണ്ടുകളില്‍നിന്ന് അനധികൃതമായി 15.6 ലക്ഷംരൂപ പിന്‍വലിച്ചതിന് ആറു ജീവനക്കാരെ...









