തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിന് ബൃഹത് പദ്ധതിയുമായി ദക്ഷിണ റെയിൽവേ. കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷന്റെ നവീകരണം ഉടൻ ആരംഭിക്കും. 393.57 കോടി രൂപയാണ് ഇതിനായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. ബിജെപി നേതാവ് പി കെ കൃഷ്ണദാസ് രൂപരേഖ എഫ് ബി യിൽ ഷെയർ ചെയ്തിരുന്നു ദീർഘ വീക്ഷണത്തോടെയുള്ള സ്റ്റേഷൻ വികസനമാണ് അമൃത് ഭാരത് സ്കീം വിഭാവനം ചെയ്യുന്നത്. തൃശൂരിന്റെ ഭാവി വികസനം കണക്കിലെടുത്ത് 54,330 ചതുരശ്ര മീറ്ററാക്കി സ്റ്റേഷന്റെ വിസ്തീർണ്ണം ഉയർത്തും....
FlashNews:
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
ബ്രിട്ടൺ: കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റിൽ ഒതുങ്ങി
ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബർ പാർട്ടി മറികടന്നു. നിലവിൽ 359 സീറ്റുമായി ലേബർ പാർട്ടി മുന്നേറുകയാണ്. കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റിൽ ഒതുങ്ങി. 2019 ലേതിനെക്കാൾ 172 സീറ്റാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്ടമായത്. 46 സീറ്റുമായി ലിബറൽ ഡെമോക്രാറ്റ് പാർട്ടി മൂന്നാമതെത്തി. ലേബർ പാർട്ടിയുടെ...
പ്ലസ് വൺ: മലപ്പുറത്ത് 16881 കുട്ടികൾ പുറത്ത്
മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേർക്കാണ്. സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകരുടെ എണ്ണം പ്രസിദ്ധീകരിച്ചതോടെയാണ് ഈ കണക്ക് പുറത്തുവന്നത്. മലപ്പുറത്തു ഇനി ബാക്കി ഉള്ള സീറ്റുകൾ 6937 ആണ്. അതായത് പതിനായിരത്തിലേറെ സീറ്റുകൾ ഇനിയും കണ്ടെത്തണം. എന്നാൽ 7000 ത്തോളം പേർക്കാണ് സീറ്റ് വേണ്ടത് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അപേക്ഷകരുടെ എണ്ണം നോക്കി കൂടുതൽ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. പക്ഷേ എല്ലാവർക്കും സീറ്റ് കിട്ടുമോയെന്ന...
ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ തീപിടിച്ച് പെട്ടിത്തെറിച്ചു
കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ തീപിടിച്ച് പെട്ടിത്തെറിച്ചു. രാവിലെ 6.50 നായിരുന്നു അപകടം. ഹോട്ടലിലേക്ക് തീ പടർന്നു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അഗ്നിശമന യൂണിറ്റുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
തൃശൂരിൽ പന്നിയിറച്ചി വിൽപ്പനയ്ക്ക് വിലക്ക്
തൃശൂർ: തൃശൂർ മടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ 310 ഓളം പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. ജില്ലാ കലക്ടറിന്‍റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ,...
തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടാവണം
ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും, വിഷയത്തിൽ ഇരട്ടത്താപ്പ് സമീപനം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ സന്ദേശം… കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിക്കുകയായിരുന്നു. ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. വിദേശകാര്യമന്ത്രി മുഖേനയാണ് അദ്ദേഹം തീവ്രവാദത്തിനെതിരായ പരാമർശം നടത്തിയത്. തീവ്രവാദികൾക്ക് അഭയം നൽകുന്ന നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും, സുരക്ഷിത താവളം ഒരുക്കിക്കൊണ്ട് ഭീകരതയെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ നിലപാടുകൾ തുറന്ന് കാട്ടപ്പെടണമെന്നും പാകിസ്താന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. ”
തിരുത്തണമെന്ന് പാർട്ടി: ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് തിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ സിപിഎം. നയസമീപനങ്ങൾക്ക് അടുത്ത ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബിജെപി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നത് അടക്കം നയസമീപനങ്ങൾക്കും അടുത്ത സംസ്ഥാന സമിതി രൂപം നൽകും. ഇങ്ങനെപോയാൽ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന മേഖലാ യോഗങ്ങളിൽ ഉയരുന്നത് ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരുത്തേണ്ട മേഖലകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതൽ താഴേക്കുള്ള പാർട്ടി ഘടകങ്ങൾ രംഗത്തെത്തി കഴിഞ്ഞു. എങ്ങനെ തോറ്റു എന്ന് തുറന്നടിച്ച് പറയുകയാണ്...
ഉദ്ഘാടനത്തിനു പണം വേണം: അതു ജനങ്ങൾക്ക്
തൃശൂര്‍∙ ഉദ്ഘാടനത്തിനു വിളിക്കുന്നവര്‍ എംപി എന്ന നിലയിൽ തന്നേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാ നടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കും. ഏങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഞാൻ ഇനിയും സിനിമ ചെയ്യും. എന്റെ സിനിമകളിൽനിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതൽ എട്ടു ശതമാനം.. അതു നൽകാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ....
എസ് എഫ് ഐ ഇടതു മൂല്യങ്ങളറിയണം
ആലപ്പുഴ: പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിനോയ് വിശ്വം എസ്എഫ്‌ഐക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. പ്രാകൃതമായ സംസ്‌കാരം എസ്.എഫ്.ഐയ്ക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ. ശൈലി തിരുത്തിയേ തീരൂ. എസ്എഫ്‌ഐക്കാരെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രം പഠിപ്പിക്കണം. ഇല്ലെങ്കില്‍ എസ്.എഫ്.ഐ. ഇടതുപക്ഷത്തിനു ബാധ്യതയായിമാറും. നേരായവഴിക്ക് നയിച്ച് അവരെ ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണമെന്നും ബിനോയ് വിശ്വം...
ആശുപത്രിയിലെ ജനറേറ്റർ പുക ശ്വസിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ
കാസർകോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടർന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചില കുട്ടികൾക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും...









