ഉറവിട നശീകരണം ശക്തമാക്കാ൯ മന്ത്രിതലയോഗ തീരുമാനം കനത്ത മഴയുടെ സാഹചര്യത്തിൽ പക൪ച്ചവ്യാധി പ്രതിരോധ പ്രവ൪ത്തനങ്ങൾ ശക്തമാക്കാ൯ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേ൪ന്ന ഓൺലൈ൯ യോഗത്തിൽ തീരുമാനം. ജൂലൈ 19, 20, 21 എന്നീ അടുത്ത മൂന്ന് ദിവസങ്ങളിൽ ഉറവിട നശീകരണ പ്രവ൪ത്തനങ്ങൾ ക൪ശനമായി നടപ്പാക്കണം. വെള്ളിയാഴ്ച സ൪ക്കാ൪ ഓഫീസുകൾ, ശനിയാഴ്ച സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് കൊതുകിന്റെ ഉറവിട നശീകരണം നടത്തേണ്ടത്. വീടുകളിൽ കിണറുകളുടെയും കുടിവെള്ള ശേഖരണ ടാങ്കുകളുടെയും ക്ലോറിനേഷനും ഇതോടൊപ്പം നടത്തണം.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും...
FlashNews:
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. സാഹചര്യം മാറുകയാണെങ്കിൽ മുന്നറിയിപ്പിൽ മാറ്റം വന്നേക്കാം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു
തിരുവമ്പാടി∙ കോഴിക്കോട് പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകൻ റോയി (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞത്. പരുക്കേറ്റ റോയിയെയും ഭാര്യ ഷൈനിയെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോയി ഇന്നു പുലർച്ചെയാണു മരിച്ചത്. തിരുവമ്പാടി – ആനക്കാംപൊയിൽ റോഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ കാളിയാമ്പുഴയിൽനിന്നും...
മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം
കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിക്കും.
എതിരെ നില്‍ക്കുന്നവന്‍റെ മനസൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ
എതിരെ നില്‍ക്കുന്നവന്‍റെ മനസൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂവെന്ന് നടൻ ആസിഫലി. അദ്ദേഹത്തിന് ആ മൊമന്‍റില്‍ ഉണ്ടായ എന്തോ ഒരു ടെന്‍ഷന്‍ ആയിരിക്കണം അത്. അത്രയും സീനിയര്‍ ആയിട്ടുള്ള ഒരാള്‍ ഞാന്‍ കാരണം വിഷമിക്കാന്‍ പാടില്ല. അദ്ദേഹം എന്നെ അപമാനിച്ചതായി എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. വീണ്ടും പറയുകയാണ് രമേഷ് സാറിന് എതിരെ ഒരു ക്യാമ്പയ്ന്‍ നടക്കുന്നുണ്ടെങ്കില്‍ അത് ഇതോടെ അവസാനിക്കണം. വിഷയത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി നടൻ ആസിഫ് അലി വ്യക്തമാക്കി. എന്റെ വിഷമങ്ങള്‍...
ആസിഫിന്‍റെ മഹത്വം: സംഭവിച്ചുപോയതാണ്
തന്‍റെ മനസ് മനസിലാക്കിയ ആസിഫ് അലിയോട് ഏറെ നന്ദിയുണ്ടെന്ന് പറഞ്ഞ രമേഷ് നാരായണന്‍ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചും പറഞ്ഞു. “ആസിഫ് ജിക്ക് ഞാന്‍ മെസേജ് അയച്ചിരുന്നു ഇന്നലെ. ഒന്ന് തിരിച്ചു വിളിക്കാന്‍ വേണ്ടിയിട്ട്. അദ്ദേഹം തിരിച്ചുവിളിച്ചു. രാവിലെ സംസാരിച്ചു. എന്‍റെയൊരു സാഹചര്യം ഞാന്‍ ആസിഫിന്‍റെയടുത്ത് പറഞ്ഞു. ഉടന്‍ തന്നെ നമുക്ക് ഒരുമിച്ച് കാണണമെന്നും കൊച്ചിയിലേക്ക് ഞാന്‍ വരാമെന്നും പറഞ്ഞു. വേണ്ട സാര്‍, ഞാന്‍ അങ്ങോട്ട് വരാം എന്നാണ് ആസിഫ് പറഞ്ഞത്. അത് വേണ്ട ഞാന്‍...
അമ്പായത്തോട് – പാൽചുരം റോഡ്:ഭാര വാഹന ഗതാഗത നിയന്ത്രണവും, രാത്രി യാത്ര നിരോധനവും
അമ്പായത്തോട് – പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ ജൂലൈ 18 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാര വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രി കാല ഗതാഗത നിരോധനവും ഏർപ്പെടുത്തി. വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് ഡെപ്യൂട്ടി കലക്ടർ ( ഡിസാസ്റ്റർ മാനേജ്മെൻ്റ്) അറിയിച്ചു.
അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍
അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറായി വെള്ളിയാഴ്ച ചുമതലയേല്‍ക്കും. കളക്ടറായിരുന്ന വി.ആര്‍ കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബര്‍ കമ്മിഷണറുമാണ്. 2017 ബാച്ച് കേരള കേഡര്‍ ഐ.എ.സ് ഉദ്യോഗസ്ഥനായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ കണ്ണൂര്‍ അസി. കളക്ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഇടുക്കി ഡവലപ്‌മെന്റ് കമ്മിഷണര്‍, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ്...
കേരളത്തിൽ വീണ്ടും റെഡ്, ഓറഞ്ച് അലർട്ടുകൾ
*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം* *വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (17-07-2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.* ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. *ഓറഞ്ച് അലർട്ട്* *17-07-2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* *18-07-2024: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* *19-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *ഓറഞ്ച്...
മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു
എറണാകുളം പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടൻ തൊട്ടിൽ ജോമോൻ്റെ വീട്ടുമുറ്റത്തേക്ക് ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ മണ്ണിടിഞ്ഞു വീണു. രാത്രി 10.30 ന് ഉദ്ദേശം 40 അടി ഉയരത്തിൽ നിന്നും മണ്ണും കല്ലും ഇടിഞ്ഞ് വീട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടികൾ പഠിച്ചു കൊണ്ടിരുന്ന മുറിയിലേക്കാണ് മണ്ണും കല്ലും പതിച്ചതെങ്കിലും ആർക്കും പരിക്കില്ല. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷ’ൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ സതീഷ് ചന്ദ്രൻ ,വി.വൈ .ഷമീർ ,അരവിന്ദ് കൃഷണൻ, ആർ.രതീഷ്., വി.പി.ഗഫൂർ ,സുനിൽ കുമാർ...









