ഒല്ലൂര്‍ ഗവ. കോളേജിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ.രാജന്‍. നിയോജക മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഒല്ലൂക്കര മുളയം വില്ലേജുകളിലായി കണ്ടെത്തിയ അഞ്ചര ഏക്കര്‍ സ്ഥലമാണ് കോളേജിന് വേണ്ടി കണ്ടെത്തിയിട്ടുള്ളത്. മറ്റു നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് മന്ത്രി കര്‍ശന നിര്‍ദ്ദേശം കളക്ടര്‍ക്ക് നല്‍കിയത്. യോഗത്തില്‍ കിഫ്ബി...
FlashNews:
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
എച്ച്.1 എൻ.1 പനി – ജാഗ്രത വേണം
എറണാകുളം: ജില്ലയിൽ എച്ച് 1 എൻ 1 പനി അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്‌ത് വരുന്നു. ഈ വർഷം ജില്ലയിൽ 134 പേർക്ക് സംശയാസ്പദമായ എച്ച് 1 എൻ 1 രോഗവും11 പേർക്ക് സ്ഥിരീകരിച്ച H1 N1 രോഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതിൽ 3 പേർ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ എല്ലാവരും രോഗത്തിനെതിരെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു. സാധാരണ വരുന്ന ജലദോഷപനി 2 ദിവസത്തിനുള്ളിൽ കുറഞ്ഞില്ലെങ്കിലോ, പനി കൂടുകയാണെങ്കിലോ, ശ്വാസംമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാലോ ഉടനെ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ചികിത്സ തേടുന്നതിലുള്ള കാലതാമസം രോഗം...
ട്രെയ്ൻ യാത്രക്കാരന് കുത്തേറ്റു
കോഴിക്കോട്: ട്രെയ്ൻ യാത്രക്കാരന് കുത്തേറ്റു. പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത് ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.
മലപ്പുറത്ത് നിപ: 14കാരൻ ചികിത്സയിൽ
കോഴിക്കോട്: കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.
വിദ്യാര്‍ത്ഥി പ്രക്ഷോഭം: 104 മരണം
സംവരണ നയത്തിനെതിരെ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന അക്രമ പരമ്പരകളിൽ ഇതുവരെ 104 പേർ കൊല്ലപ്പെട്ടെന്ന് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയിൽ കഴിഞ്ഞദിവസം അക്രമികൾ തകർത്തതോടെ നൂറോളം തടവുപുള്ളികൾ പുറത്തു ചാടിയിട്ടുണ്ട്. സംവരണ പ്രഖ്യാപനത്തിനെതിരെ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തെ നെറ്റ്‌വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. നൂറോളം പോലീസുകാർക്കും അക്രമ സംഭവങ്ങളിൽ പരിക്കുപറ്റിയതായി അധികൃതർ അറിയിച്ചു രാജ്യത്തെ സ്ഥിതി ഗുരുതരമായതോടെ ബംഗ്ളാദേശിൽ നിന്ന് ഇന്ത്യാക്കാരെ തിരിച്ച്...
തീപിടിത്തത്തിൽ നാല് മരണം
കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. നാട്ടിൽ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഷോര്‍ട് സര്‍ക്യൂട്ടാകാം...
സ൪ക്കാ൪ ജീവനക്കാ൪ ഹാപ്പിയാണ്; ഹാപ്പിനെസ് സ൪വേ റിപ്പോ൪ട്ട്
ആദ്യം സന്തോഷിക്കൂ…എന്നിട്ട് ജോലി ചെയ്യൂ: ജില്ലാ കളക്ട൪ സ൪ക്കാ൪ ജീവനക്കാ൪ തങ്ങളുടെ തൊഴിലിടങ്ങളിൽ ഹാപ്പിയാണെന്ന് സ൪വേ റിപ്പോ൪ട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സ൪വേ സംഘടിപ്പിച്ചത്. കാക്കനാട് സിവിൽ സ്റ്റേഷനിലെ റാ൯ഡമായി തിരഞ്ഞെടുത്ത വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 37 ഓഫീസുകളിലെ 246 ജീവനക്കാരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.സ൪വേ റിപ്പോ൪ട്ട് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു.ജോലിക്കൊപ്പം വ്യക്തിജീവിതത്തിനും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിജീവിതത്തിൽ സന്തോഷമുണ്ടെങ്കിലേ തൊഴിലിടങ്ങളിലും സന്തോഷത്തോടെ പ്രവ൪ത്തിക്കാനാകൂ. തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണോ...
മലബാർ ട്രെയ്നുകൾ വൈകൽ: പ്രധാന വില്ലൻ ഒരു കിലോമീറ്റർ ഒറ്റപ്പാത
കോഴിക്കോട് : മലബാറിലെ ട്രെയ്ൻ വൈകലിന് കാരണം റെയ്ൽവേയുടെ തികഞ്ഞ അനാസ്ഥയെന്ന് വ്യാപക പരാതി. മറ്റു ട്രെയ്നുകൾക്ക് വേണ്ടി പിടിച്ചിട്ടുന്നതിന് പുറമെ ഷൊർണൂരിലെ കുപ്പി കഴുത്താണ് പ്രശ്നം സൃഷ്ടിക്കുന്നത്.മംഗലാപുരം മുതൽ എറണാകുളം വരെയുള്ള ഇരട്ടപ്പാതയിൽ ഇനി പാത ഇരട്ടിപ്പിക്കാൻ വെറും ഒരു കിലോമീറ്റർ മാത്രമാണുള്ളത്. ഷൊർണൂരിൽ നിന്നും തൃശൂർ റൂട്ടിലാണ് ആ ഒരു കിലോമീറ്റർ ഒറ്റപ്പാത. ഇതാണ് ട്രെയ്ൻ വൈകലിന് പ്രധാന കാരണം. പാലക്കാട്ടേക്കോ തൃശ്ശൂർഭാഗത്തേക്കോ ഷൊർണൂർ വഴി യാത്ര ചെയ്യുമ്പോൾ പിടിച്ചിടലിനു കാരണം ഈ ഒരു...
അപകടത്തിൽപെട്ട മലയാളിയെ കുറിച്ച് നാലാം ദിവസവും വിവരമില്ല
മുക്കം∙ കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട മലയാളി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. തടി കയറ്റി വരികയായിരുന്നു ലോറി. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തു. നിലവിൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കോഴിക്കോട് സ്വദേശിയാണ് അർജുൻ.16–ാം തീയതിയാണ് സംഭവം. അന്ന് രാവിലെ 9 മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. ഈ...
തുരങ്ക നിര്‍മാണം: സുതാര്യതയില്ല,സത്യസന്ധതയില്ല
ഹരീഷ് വാസുദേവൻ താമരശേരി ചുരം, മലയാളിയ്ക്ക് ഏറെ പരിചിതമായ വാക്കാണ്. ജീവിതത്തിലിന്നേവരെ താമരശേരി ചുരത്തിലൂടെ യാത്ര ചെയ്യാത്തവര്‍ക്ക് പോലും താമരശേരി ചുരത്തെ പരിചിതമാക്കി മാറ്റിയത് നമുക്കേവര്‍ക്കും പ്രിയങ്കരനായ കുതിരവട്ടം പപ്പു ഒരു സിനിമയില്‍ അഭിനയിച്ച ഹാസ്യ മുഹൂര്‍ത്തമാണ്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പശ്ചിമഘട്ടത്തിലെ ഒരു പ്രധാന ചുരമാണ് താമരശേരി ചുരം. ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ നിര്‍മിച്ച ചുരങ്ങള്‍, കേരളത്തില്‍ വളരെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അവയിലേറ്റവും പ്രധാനപ്പെട്ടതാണ് താമരശേരി ചുരം.വയനാട് വഴി മൈസൂര്‍, ബാംഗ്ലൂര്‍ റൂട്ടിലേക്കൊക്കെ പോകുന്ന...









